Section

malabari-logo-mobile

നാളെ നടത്താനിരുന്ന പെട്രോള്‍ പമ്പ് സമരം പിന്‍വലിച്ചു

HIGHLIGHTS : കൊച്ചി : സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പെട്രോള്‍ പമ്പുടമകളുടെ സമരം പിന്‍വലിച്ചു. പമ്പുടമകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയുടെ...

BL06MACRO-PETROL_943285fകൊച്ചി : സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പെട്രോള്‍ പമ്പുടമകളുടെ സമരം പിന്‍വലിച്ചു. പമ്പുടമകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായിട്ടാണ് സമരം പിന്‍വലിച്ചത്. സംസ്ഥാനത്തെ 1720 പമ്പുകളാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം പ്രഖ്യാപിച്ചത്.

ഇന്ധന ബാഷ്പീകരണം മൂലം പമ്പുടമകള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ എണ്ണകമ്പനികള്‍ തയ്യാറാവണം, വന്‍കിട ഫ്‌ളാറ്റുകള്‍ക്കും മറ്റും ബാധകമാകുന്ന നിയമങ്ങള്‍ പമ്പുകള്‍ക്ക് ബാധകമാക്കരുത്. മനദണ്ഡങ്ങളില്ലാതെ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നത് തടയണം എന്നീ ആവശ്യങ്ങളാണ് പമ്പുടമകള്‍ പ്രധാനമായും മുന്നോട്ടു വെച്ചത്.

sameeksha-malabarinews

മാനദണ്ഡങ്ങളില്ലാതെ പുതിയ പമ്പുകള്‍ക്ക് എന്‍ഒസി നല്‍കുന്നതില്‍ നിയന്ത്രണം കൊണ്ടു വരുമെന്ന് പമ്പുടമകള്‍ക്ക് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരത്തില്‍ നിന്നും പിന്‍മാറുന്നത്.

അതേ സമയം അടുത്ത മാസം 20 ന് 48 മണിക്കൂര്‍ സമരം നടത്താനും പമ്പുടമകള്‍ തീരുമാനിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!