പെരുവണ്ണാമുഴി സെക്‌സ് റാക്കറ്റ് ഒന്നാം പ്രതി ഷാര്‍ജയിലുണ്ടെന്ന് സുചന

images (1)ഷാര്‍ജ : പെരുവണ്ണാമുഴിയക്കടുത്ത് സ്‌കൂള്‍കുട്ടികളെയടക്കം ഇരയാക്കിയ കേസിലെ ഒന്നാം പ്രതി കുന്നത്ത് അഷറഫ് ഷാര്‍ജയിലെത്തിയതായി സൂചന.. ഇവിടെ ഒരു കടയില്‍ ജോലി ചെയ്തുവരികയാണ്.

ഇന്നലെ ഈ കേസിലെ മുഖ്യപ്രതികളില്‍ ചിലര്‍ ഖത്തറിലെത്തിയിരുന്നു. ഇവരെ മലയാളികള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് തടഞ്ഞുവെച്ച് പോലീസിന് കൈമാറിയെന്നാണ് വിവരം. ഷാഫി,അന്‍സാര്‍., സുബൈര്‍ എന്നവരാണിവര്‍.. വാടകയ്ക്ക് കാറെടുത്ത് ചുറ്റികറങ്ങവെയാണ് ഇവരെ തിരിച്ചറിഞ്ഞത്

ഒരു സ്ത്രീയടക്കമുള്ള പത്തംഗസംഘമാണ് പീഢനത്തിന് പിറകില്‍ സംഘത്തിലെ ഇടനിലക്കാരിയായ പന്തരിക്കരെ സ്വദശിനി സെറീനെയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.മറ്റ് മൂന്ന് പ്രതികളും പോലീസ് കസറ്റഡിയിലാണ്.

ആദ്യം കേസന്വേഷിക്കുന്ന സംഘത്തിനു നേരെ കേസൊതുക്കി തീര്‍ക്കാന്
ശ്രമമുണ്ായെന്ന് ആക്ഷേപത്തെ തുടര്‍ന്ന് എബ്രാഹം മാത്യവിനാണ് അന്വേഷണചുമതല.

പീഡനത്തിനിരയായ ഒരു പെണ്‍കുട്ടി ഓന്നരമാസം മുന്‍പ് ആത്മഹത്യ ചെയ്യുകയും, മറ്റൊരു കുട്ടി ആത്മഹത്യശ്രമം നടത്തുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.