പെരുമണ്ണ മണല്‍ കൊള്ള; പോലീസിനെ ആക്രമിച്ച 36 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കോഴിക്കോട് : ചാലിയാര്‍ പുഴയില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തുന്നത് തടയാനെത്തിയ നല്ലളം എസ്‌ഐ ഉള്‍പ്പെടെയുള്ള സംഘത്തെ ആക്രമിച്ച 36 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. നല്ലളം എസ്‌ഐ ജി ഗോപകുമര്‍ ഉള്‍പ്പെടെയുള്ള സംഘത്തെയാണ് കയ്യേറ്റം ചെയ്യപ്പെട്ടത്. പോസ്റ്റ്ഗാര്‍ഡിന്റെ ബോട്ടിലും കരയിലൂടെയും വന്ന പോലീസിനെ പെരുമണ്ണ ചുങ്കപ്പളി കടലിന് സമീപത്തു വെച്ച് മണല്‍ മഫിയാ സംഘം ആക്രമിക്കുകയായിരുന്നു. പേലീസിനെ കല്ലുപയോഗിച്ച് നേരിട്ട ഇവര്‍ എസ് ഐ ആകാശത്തേക്ക് 4 റൗണ്ട് വെടിവെച്ച ശേഷമാണ് പിരിഞ്ഞു പോകാന്‍ തയ്യാറായത്. ഇതിനിടയില്‍ പിടിയിലായ മണല്‍കടത്തിയിരുന്ന നൗഷാദില്‍ നിന്നാണ് മറ്റുള്ള 36 പേരുടെ വിവരം ശേഖരിച്ചത്.