Section

malabari-logo-mobile

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പുതിയ മോര്‍ച്ചറി

HIGHLIGHTS : പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ 65 ലക്ഷം ചെലവഴിച്ച്‌ നിര്‍മിച്ച മോര്‍ച്ചറിയുടെ ഉദ്‌ഘാടനം ന്യൂനപക്ഷക്ഷേമ-നഗരകാര്യ വകുപ്പു മന്ത്രി മഞ്ഞളാംകുഴി അല...

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ 65 ലക്ഷം ചെലവഴിച്ച്‌ നിര്‍മിച്ച മോര്‍ച്ചറിയുടെ ഉദ്‌ഘാടനം ന്യൂനപക്ഷക്ഷേമ-നഗരകാര്യ വകുപ്പു മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു. മണ്ഡലം ആസ്‌തി വികസന പദ്ധതിയില്‍ നിന്ന്‌ 50 ലക്ഷമാണ്‌ പദ്ധതിക്കായി അനുവദിച്ചത്‌. തുടര്‍ന്ന്‌ പദ്ധതി പൂര്‍ത്തീകരണത്തിനായി 15 ലക്ഷം കൂടി അനുവദിക്കുകയായിരുന്നു. മോര്‍ച്ചറിക്ക്‌ മൊബൈല്‍ ഫ്രീസര്‍ വാങ്ങിക്കുന്നതിനായി എം.എല്‍.എ. ഫണ്ടില്‍ ഉള്‍പ്പെടുത്തി എട്ട്‌ ലക്ഷം കൂടി അനുവദിച്ചതായി ഉദ്‌ഘാടന പരിപാടിയില്‍ മന്ത്രി അറിയിച്ചു.
അഞ്ച്‌ മൃതദേഹങ്ങള്‍ ഫ്രീസറില്‍ സൂക്ഷിക്കാനുള്ള സൗകര്യവും നാല്‌ മൃതദേഹങ്ങള്‍ ഒരുമിച്ച്‌ പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള സൗകര്യവുമാണ്‌ പുതിയ മോര്‍ച്ചറിയിലുള്ളത്‌. മൃതദേഹങ്ങളുമായി പോസ്റ്റ്‌ മോര്‍ട്ടത്തിന്‌ വരുന്ന ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും കാത്ത്‌ നില്‍ക്കുന്നതിനുള്ള വിശാലമായ വരാന്തയും മോര്‍ച്ചറിയോടനുബന്ധിച്ചുണ്ട്‌. ജില്ലാ പഞ്ചായത്ത്‌ വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ്‌ സലീം, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി. സുധാകരന്‍, ഹാജറുമ്മ, ഡെപ്യൂട്ടി ഡി.എം.ഒ. എ. ഷിബുലാല്‍, വള്ളുവനാട്‌ വികസന അതോറിറ്റി ചെയര്‍മാന്‍ നാലകത്ത്‌ സൂപ്പി, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി സൂപ്രണ്ട്‌ എ. ഷാജി, അബ്‌ദുള്‍ അസീസ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!