പെരിന്തല്‍മണ്ണയില്‍ 21 ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ടുപേര്‍ പിടിയില്‍


perinthalmanna newsപിടിയിലായവരില്‍ ഒരാള്‍ ബിഎസ്‌എഫ്‌ ജവാന്‍
പെരിന്തല്‍ മണ്ണ 21 ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ടുപേര്‍ പെരിന്തല്‍ മണ്ണയില്‍ അറസ്‌റ്റിലയാി ബിഎസ്‌എഫില്‍ ഹെഡികോണ്‍സ്‌റ്റബിളായ കൊല്ലം കരുനാഗപ്പള്ള ആദിനാട്‌ വള്ളത്തില്‍ കൃഷണകുമാര്‍(കെ.കെ 42) ബംഗളൂരിവില്‍ താമസിക്കുന്ന പലക്കാട്ടസ്വദേശി കുന്നത്ത്‌ ഡെവിഡ്‌ സാംജോണ്‍(45) എന്നിവരാണ്‌ പിടിയിലായത്‌.
മലപ്പുറം ജില്ലാ പോലീസ്‌ ചീഫിന്‌ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്‌ു്‌ള്‌ അന്വേഷണത്തിലാണ്‌ പ്രതികള്‍ പിടിയിലായത്‌. തിങ്കളാഴച്‌ വൈകീട്ടോടായായിരുന്നു അറസ്‌റ്റ്‌
കൃഷണകുമാര്‍ ഒന്നര വര്‍ഷത്തോളമായി സേനയില്‍ നിന്നും മെഡിക്കല്‍ അവധിയിലാണ്‌. ചെന്നൈ ബാംഗളുരു എന്നിവിടങ്ങളില്‍ നിന്നാണ്‌ ഈ കള്ളനോട്ട്‌ തരപ്പെടുത്തിയിത്‌ എന്നാണ്‌ ചോദ്യം ചെയ്യലില്‍ ഇവര്‍ പോലീസിനോട്‌ പറഞ്ഞത്‌. നോട്ടിന്റെ ഉറവിടത്തെ കുറിച്ച്‌ കുടുതല്‍ അന്വേഷണം നടക്കും പെരിന്തല്‍മണ്ണ എസ്‌ഐ സികെ നാസറും ഷാഡോപോലിസിലെയും പ്രത്യേക അന്വേഷണസംഘങ്ങളും ചേര്‍ന്നാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌