പേരാമ്പ്ര സ്‌കൂളിലെ ജാതി വിവേചനം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

perambraതിരു: പേരാമ്പ്ര ഗവണ്‍മെന്റ്‌ എല്‍പി സ്‌കൂളിനെ ജാതീയമായി മാറ്റി നിര്‍ത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. അന്വേഷണം നടത്തി ജുലൈ 27നകം റിപ്പോര്‍ട്ട്‌ നല്‍കാന്‍ കമ്മീഷനംഗം ആര്‍ നടരാജന്‌ ഐജി ശ്രീജിത്ത്‌ നിര്‍ദ്ദേശം നല്‍കി.

നേരത്തെ ജാതി മതഭേദമന്യ 200 ഓളം കുട്ടികള്‍ പഠിച്ചിരുന്ന ഇവിടെ ഇപ്പോള്‍ പറയവിഭാഗത്തില്‍ പെട്ട 12 കുട്ടികള്‍ മാത്രമാണ്‌ പഠിക്കുന്നത്‌. മികച്ച കെട്ടടവും സ്‌മാര്‍ട്ട്‌ ക്ലാസ്‌റുമടക്കമുള്ള എല്ലാ പഠനസൗകര്യവും ഉണ്ടായിട്ടും മറ്റു ജാതിയില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ കുറഞ്ഞു വരികയായിരുന്നു.
വെല്‍ഫെയര്‍ സ്‌കൂളിന്‌ പുറമെ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലും പറയ വിഭാഗത്തില്‍ പെട്ട കുട്ടികളെ പലകാര്യങ്ങളില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു പേരമ്പ്ര ചേര്‍മ്മല കോളനിയിലെ അഖില്‍ രാജ്‌ അര്‍ജുന്‍ എന്നീ വിദ്യാര്‍ത്ഥികലെ എന്‍സിസി യില്‍ നിന്ന്‌ ഒഴിവാക്കിയ സംഭവവും വിവാദമായിരുന്നു.
ഫോട്ടോ കടപ്പാട ഡൂള്‍ ന്യുസ്‌