പെപ്‌സിയുടെ ആന്‍ഡ്രോയിഡ്‌ ഫോണ്‍ വിപണിയിലെത്തുന്നു

2D55646200000578-0-image-a-84_1444664721181ശീതളപാനിയ കമ്പനിയില്‍ പ്രമുഖരായ പെപ്‌സി.കൊ ആന്‍ഡ്രോയിഡ്‌ ഫോണ്‍ പുറത്തിറക്കുന്നു. പരീക്ഷണമെന്ന നിലക്കാണ്‌ പുതിയ രംഗത്തേക്ക്‌ കാല്‍വെക്കുന്നതെന്ന്‌ കമ്പനി വ്യക്തമാക്കി. ചൈനയിലാണ്‌ തങ്ങളുടെ ഈ പുതിയ ഉല്‍പ്പന്നം ഇറക്കാന്‍ പോകുന്നത്‌. ‘പെപ്‌സി പി1’ എന്നാണ്‌ ഈ പുത്തന്‍ ഫോണിന്‌ പേരിട്ടിരിക്കുന്നത്‌.

200 ഡോളറാണ്‌ ഫോണിന്റെ വില. 5.5 ഇഞ്ച്‌ 1080 പിക്‌സല്‍ സ്‌ക്രീന്‍, 2 ജി ബി റാം, 1.7 GHz പ്രൊസസര്‍, 3,000 mAh ബാറ്ററി, 13 മെഗാ പിക്‌സല്‍ ക്യാമറ, ഫിംഗര്‍ പ്രിന്റ്‌ സ്‌കാനര്‍ എന്നിങ്ങനെയാണ്‌ പെപ്‌സി ഫോണിന്റെ സവിശേഷതകള്‍. ഫോണ്‍ പുറത്തിറക്കുന്നത്‌ സംബന്ധിച്ച്‌ ലൈസന്‍സിംഗ്‌ പാര്‍ടണറുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ്‌ വാര്‍ത്തകള്‍.

ഫോണ്‍ പുറത്തിറക്കുന്നുണ്ടെന്ന വാര്‍ത്ത പെപ്‌സി സ്ഥിരീകരിച്ചിട്ടുണ്ട്‌. അതേ സമയം ലൈസന്‍സിംഗ്‌ പാര്‍ടണറുടെ പേര്‌ കമ്പനി പുറത്ത്‌ വിട്ടിട്ടില്ല.

കഴിഞ്ഞ വര്‍ഷം ടി വി സ്റ്റീരിയോ നിര്‍മാതാക്കളായ ബാംഗ്‌ ആന്‍ഡ്‌ ഒല്‍ഫസനുമായും ഇറ്റാലിയന്‍ ഷൂ നിര്‍മാതാക്കളായ ദെല്‍ തൊറോയുമായും പെപ്‌സി കൊ കരാറില്‍ ഏര്‍പ്പെട്ടിരുന്നു.