കേരളത്തില്‍ കൊക്കക്കോളയും പെപ്‌സിയും വ്യാപാരികള്‍ ബഹിഷ്‌കരിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊക്കക്കോളയും പെപ്‌സിയും വ്യാപാരികള്‍ ബഹിഷ്‌ക്കരിക്കുന്നു. അടുത്ത ചൊവ്വാഴ്ച മുതല്‍ കോള ഉല്‍പ്പന്നങ്ങളുടെ വ്യാപാരം നിര്‍ത്തിവെക്കും. കോള കമ്പനികളുടെ ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.

അതെസമയം കേരളത്തിലെ പാനീയ ഉല്‍പ്പനങ്ങള്‍ വില്‍ക്കുമെന്ന് വ്യാപാരികള്‍ വ്യാക്തിമാക്കി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യാപാരികള്‍ പറഞ്ഞു.

നേരത്തെ തമിഴ്‌നാട്ടിലും വ്യാപാരി വ്യവസായികള്‍ കോള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ചിരുന്നു.