പെന്‍ഷന്‍ പ്രായം 58 ആക്കി ഉയര്‍ത്താന്‍ ശുപാര്‍ശ

തിരു: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കി ഉയര്‍ത്താന്‍ ശുപാര്‍ശ. പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കവാനും ശുപാര്‍ശയുണ്ട്.

ആയര്‍ദൈര്‍ഘ്യം പരിഗണിച്ചാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന ശുപാര്‍ശ ഉയര്‍ന്നിരിക്കുന്നത്. ധനവിനിയോഗ അവലോകന സമിതിയാണ് ശുപാര്‍ശ സമര്‍പ്പിച്ചത്.

56 ആണ് കേരളത്തില്‍ നിലവിലെ പെന്‍ഷന്‍ പ്രായം. നികുതിയിതര വരുമാനം വര്‍ധിപ്പിക്കണം. സര്‍ക്കാര്‍ സേവനക്കുള്ള ഫീസ് വര്‍ധിപ്പിക്കണം, അധികൃത നിയമനങ്ങള്‍ക്ക് പിഴ ഈയാക്കണം തുടങ്ങിയ ശുപാര്‍ശകളും സമിതി സര്‍ക്കാരിനു മുമ്പില്‍ സമര്‍പ്പിച്ചു.