Section

malabari-logo-mobile

ഉപയോഗശൂന്യമായ പേനകള്‍ ഇനി കൊച്ചി ബിനാലെയിലേക്ക്

HIGHLIGHTS : കൊച്ചി: ഉപയോഗശേഷം പേനകള്‍ അലക്ഷ്യമായി വലിച്ചെറിയു പതിവു മാറുന്നു. മലപ്പുറം ചെമ്മന്‍കടവിലെ പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്...

കൊച്ചി: ഉപയോഗശേഷം പേനകള്‍ അലക്ഷ്യമായി വലിച്ചെറിയു പതിവു മാറുന്നു. മലപ്പുറം ചെമ്മന്‍കടവിലെ പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിലെ വിദ്യാര്‍ഥികള്‍, പ്രിന്‍സിപ്പല്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്നിവര്‍ ഉപയോഗശൂന്യമായ പേനകള്‍ ശേഖരിച്ച് ശുചിത്വമിഷനു കൈമാറി. ശുചിത്വമിഷനും കൊച്ചി ബിനാലെയും സംയുക്തമായി നടത്തു ‘പെന്‍ ഡ്രൈവ്’ സദുദ്യമത്തിലേക്ക് പഴയ പേനകള്‍ ശേഖരിച്ച് നല്‍കിയത്.
ഉപയോഗശൂന്യമായ പേന അലക്ഷ്യമായി വലിച്ചെറിയുത് കൊണ്ട് സൃഷ്ടിക്കു പാരിസ്ഥിതിക ദുരന്തങ്ങളെ കുറിച്ച് ബോധവത്ക്കരിക്കു വിവിധ മാതൃകകള്‍ ഈ പേനകള്‍ കൊണ്ട് ബിനാലെയില്‍ സൃഷ്ടിക്കും. ഇത്തരം മോഡലുകള്‍ നിര്‍മ്മിക്കുതിന് 3-4 ലക്ഷം പേനകള്‍ ആവശ്യമാണ്.
ഈ സദുദ്യമത്തില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സദ്ധ- സര്‍വ്വീസ് സംഘടനകള്‍ക്കും പങ്കാളികളാകണമെന്ന് ജില്ലാ കലക്ടറും ശുചിത്വ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടറുമായ അമിത് മീണ അഭ്യര്‍ഥിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!