പീതാംബരകുറുപ്പ് തന്നെ അപമാനിച്ചെന്ന് ശ്വേത മൊഴി നല്‍കി

കൊച്ചി : കൊല്ലത്തെ പ്രസിഡന്‍സി വള്ളംകളി വേദിയില്‍ വച്ച് തന്നെ അപമാനിച്ചത് എംപിയും വ്യവസായിയുമാണെന്ന് നടി ശ്വേതാമേനോന്‍ പോലീസിന് മൊഴി നല്‍കി.കൊച്ചിയില്‍ വച്ചാണ് കൊല്ലം ഈസ്റ്റ് പോലീസ് സിഐ സിസിലിയുടെ നേതൃത്വത്തിലാണ് ശ്വേതനയില്‍ നിന്ന് മൊഴിയെടുത്തത്. ഡിവൈഎഫ്‌ഐ കൊല്ലം ജില്ലകമ്മറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് മൊഴിയെടുത്തത്.

ചടങ്ങിനിടെ പലപ്പോഴായി പീതാംബരകുറുപ്പ് തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നും താന്‍ ഒഴിഞ്ഞുമാറിയെന്നും മൊഴി നല്‍കിയതായാണ് സൂചന.
അന്വേഷണസംഘത്തിന്റെ മൊഴിയെടുക്കലിന് ശേഷം ശ്വേത ബംഗളുരുവിലേക്ക് മടങ്ങി.

ഇതിനിടെ ഇന്ന്ുച്ചക്ക് കൊല്ലം ഡിസിസി വിളിച്ചുചേര്‍ത്ത് പ്രസ്സ് മീറ്റില്‍ ശ്വേതയുടെ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചു. കൊല്ല്ത്ത് ഇനിയും പീതാംബരകുറുപ്പ് തന്നെ മല്‍സരിക്കുമെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി. ഈ മീറ്റില്‍ പീതാംബരകുറുപ്പ് ശ്വേതയോട് നിര്‍വാജ്്യം ഖേദം പ്രകടിപ്പിച്ചിരുന്നു.