പരപ്പനങ്ങാടിയില്‍ അവശനായ മയിലിനെ വനപാലകര്‍ക്ക് കൈമാറി

പരപ്പനങ്ങാടി:ഇണയെ തേടി പറന്നെത്തിയ അവശനായ മയിലിനെനിലമ്പൂര്‍ ഫോറസ്റ്റ് അധിക്രുതര്ര്‍ക്ക് കൈമാറി. മാസങ്ങളായി തീരദേശ മേഖലയില്‍ അലയുകയായിരുന്ന ആണ്‍മയിലാണ് ഇന്നലെ പുലര്‍ച്ചെ ആലുങ്ങല്‍ കടപ്പുറത്തെ ടി.ഫൈസലിന്‍റെ വീട്ടിലെത്തിയത്. എന്നാല്‍ വീട്ടുകാര്‍ അടുത്തെത്തിയിട്ടും യാതൊരു പരിഭ്രമവും കാട്ടാതെ ഇരുന്ന ഇരുപ്പില്‍തന്നെയായിരുന്നു അവശനാ യ മയില്‍ .

പിടികൂടുന്നത് കുറ്റകരമാണെന്നറിയാവുന്ന ഫൈസലും ഭാര്യസറൂബിയയും സഹോദരി കുഞ്ഞിമോളും പരിസരത്തെ ഒഴിഞ്ഞു കിടക്കുന്ന പ്രാവിന്‍ കൂട്ടിലാക്കിസംരക്ഷിക്കുകയും. അരിയും ഗോതമ്പുംവെള്ളവുംനല്‍കുകയായിരു ന്നു.

കൌണ്‍സിലറെയും പോലീസിനെയും ഫോറസ്റ്റ് ഓഫീസറെയും വിവരമറിയിച്ചു. എസ്.എഫ്.ഒ.വി. രജീഷ്,ബി.എഫ്.ഒ മാരായ ഷൈജു,മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉച്ചയോടെ നിലമ്പൂരിലെ റാപിഡ്റെസ്പോണ്‍സ്ടീം എത്തിയാണ് ഫൈസലില്‍നിന്ന് മയിലിനെ ഏറ്റുവാങ്ങിയത്.ഇതിനെ വഴിക്കടവ് ഫോറസ്റ്റ് റൈഞ്ചിന്‍റെ കാട്ടിലെ സുരക്ഷിത മേഘലയില്‍ തുറന്നുവിട്ടു. ആറുമാസത്തോളമായി ഇണയും തുണയുമായ രണ്ടു മയിലുകളെകണ്ടുവരുന്നുണ്ട്.