എന്നെ ആര്‍ക്കും നിയന്ത്രിക്കാനാവില്ല; പിസി ജോര്‍ജ്ജ്

pc-george1തിരു : തന്നെ ആര്‍ക്കും നിയന്ത്രിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. താന്‍ തെറ്റ് ചെയ്താല്‍ ഏത് ഭിക്ഷക്കാരന്‍ പറഞ്ഞാലും തിരുത്താന്‍ തയ്യാറാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. അത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും ഗുജറാത്ത് സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രാജിവെക്കണമെന്നും പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കുന്നതിനോടനുബന്ധിച്ച് നരേന്ദ്ര മോഡി ആഹ്വാനം ചെയ്ത കൂട്ടയോട്ടം പിസി ജോര്‍ജ്ജ് ഫ്‌ളാഗ് ഓഫ് ചെയ്തത് വിവാദമായിരുന്നു.