എം എം ഹസ്സന്റെ പേര്‌ പറയാതെ പി സി ജോര്‍ജ്ജിന്റെ തെറിവിളി

pc 1കോട്ടയം: എം എം ഹസ്സനെതിരെ രൂക്ഷ വിമര്‍ശനവുമയി പി സി ജോര്‍ജ്ജിന്റെ ഫെയ്‌സ്‌ ബുക്ക്‌ കുറിപ്പ്‌. `പിസി ജോര്‍ജ്ജാണ്‌ ഈ കോഴ വിവാദത്തില്‍ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം’ എന്ന എം എം ഹസ്സന്റെ പ്രസ്‌താവനക്ക്‌ കടുത്ത ഭാഷയിലാണ്‌ പിസി ജോര്‍ജ്ജ്‌ മറുപടി പറഞ്ഞിരിക്കുന്നത്‌. ഉച്ഛിഷ്‌ട ഭോജിയായ ദേശാടനക്കിളി നഞ്ച്‌ കലക്കി വീണ്ടും സജീവമാകുന്നു എന്ന തലകെട്ടോടെ എഴുതിയ കുറിപ്പിലാണ്‌ കടുത്ത പരിഹാസത്തോടെ ജോര്‍ജ്ജ്‌ പരിഹസിച്ചിരിക്കുന്നത്‌. കരുണാകരന്‌ കൊടുക്കാന്‍ ചാരകേസ്‌ മെനഞ്ഞെടുക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ച പ്രമുഖനായ നേതാവാണ്‌ ഹസ്സനെന്നാണ്‌ പി സി വിശേഷിപ്പിച്ചിരിക്കുന്നത്‌.

ഹസ്സന്റെ പേര്‌ എടുത്ത്‌ പറയാതെ നേരത്തെ ചില കോണ്‍ഗ്രസ്സുകാര്‍ വിശേഷിപ്പിച്ചതുപോലെ നിയോജക മണ്‌ഡലങ്ങള്‍ തേടി പറക്കുന്ന ദേശാടനക്കിളി എന്നാണ്‌ കുറിപ്പിലുടനീളം വിശേഷിപ്പിച്ചിരിക്കുന്നത്‌. 2016 ലെ നിയമസഭാസീറ്റാണ്‌ ഇദ്ദേഹത്തിന്റെ ലക്ഷ്യമെന്നും പിസി പറയുന്നു.

കെ എം മാണിക്കെതിരെ ബാര്‍ കോഴ വിവാദം ഉയര്‍ന്നു വന്നപ്പോള്‍ കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പ്‌ നേതാക്കള്‍ക്ക്‌ പി സി ജോര്‍ജ്ജ്‌ വിമര്‍ശനം ഉന്നയിച്ചിരുന്നു.