പയ്യന്നൂരില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ ഓരാള്‍ കൊല്ലപ്പെട്ടു: കണ്ണുരില്‍ നാളെ ഹര്‍ത്താല്‍

bjp-worker-killedപയ്യന്നുര്‍ :പയ്യന്നൂരിലെ പെരുമ്പയില്‍ സിപിഎം ബിജെപി സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. ബിജെപി പ്രവര്‍ത്തകല്‍ വിനോദ്കുമാറാണ് മരിച്ചത് വൈകീട്ട് നാലമ മണിയോടെയാണ് സംഭവം നടന്നത്. ഇതേ തുടര്‍ന്ന് ഈ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കകയാണ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച്  നാളെ കണ്ണുര്‍ ജില്ലയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

മറ്റൊരു ബിജെപി പ്രവര്‍ത്തകനായ കുഞ്ഞിനാരായണനെ സാരമായ പരിക്കുകളോടെ പരിയാരം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജയകൃഷണന്‍ അനുസ്രമരണത്തിന് പോകുന്ന ബിജെപി പ്രവര്‍ത്തകരും പെരുമ്പയിലെ സിപിഎം പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്്. തുടര്‍ന്ന് നടന്ന എറ്റമുട്ടലിനിടെ വിനോദിന് കുത്തേല്‍ക്കുകയായിരുന്നു. ആദ്യം വിനോദിന് കുത്തേറ്റ വിവരം അറഞ്ഞിരുന്നില്ല പിന്നീട് ഇയാള്‍ മരിച്ച് കിടക്കുന്നത് കാണുകയായിരുന്നു. ഇതേ തുടര്‍ത്ത് വീണ്ടും സംഘര്‍ഷമുണ്ടായി.

നാളെ രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണിവരെയാണ് ഹര്‍ത്താല്‍.യൂണിവേഴ്‌സിറ്റി നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചിട്ടുണ്ട്.