മധുരവിഭവങ്ങളുമായി പായസമേള

DTPC Payasam Mela Udgadanam cheythu Minister AP Anil Kumar  P Ubaidulla MLA ennivar payasam kudikunnuമലപ്പുറം:ഓണം ദിനങ്ങളില്‍ മധുരം നിറക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ സിലിന്റെ പായസമേള. പാലട പ്രഥമന്‍, അട പ്രഥമന്‍, പാല്‍പ്പായസം, പരിപ്പു പ്രഥമന്‍, പഴ പ്രഥമന്‍, പൈനാപ്പിള്‍ പായസം, ഇളനീര്‍ പായസം, ഗോതമ്പു പായസം, സേമിയ പായസം, കാരറ്റ്‌ പായസം എന്നിങ്ങനെ പത്തം തരം പായസമാണ്‌ മേളയിലുള്ളത്‌. ലിറ്ററിന്‌ 130 മുതല്‍ 220 രൂപ വരെയാണ്‌ വില. മുന്‍കൂട്ടി ബുക്ക്‌ ചെയ്യുന്നവര്‍ക്ക്‌ പാക്ക്‌ ചെയ്‌തും പായസം നല്‍കും. ശര്‍ക്കര ഉപ്പേരി, വറുത്തുപ്പേരി, മുളകാപച്ചടി, പുളിയിഞ്ചി, നാരങ്ങാക്കറി എന്നിവയും മേളയില്‍ ലഭിക്കും. മേള ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. മേള ഓഗസ്‌റ്റ്‌ 28ന്‌ സമാപിക്കും

പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ സുന്ദരന്‍, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, എക്‌സി. കമ്മിറ്റി അംഗങ്ങളായ എം.കെ. മുഹ്‌സിന്‍, എ.കെ.എ നസീര്‍ എന്നിവര്‍ പങ്കെടുത്തു.