ഗാനാസ്വദകര്‍ക്ക് നവ്യാനുഭവമായി പാട്ടരങ്ങ്

Untitled-1 copyപരപ്പനങ്ങാടി :പാട്ടിന്റെ ചരിത്രവും രാഷ്ട്രീയവും, അനുഭവവും കോര്‍ത്തിണക്കി ബ്ലോഗറും എഴുത്തുകാരനുമായ
തള്ളശ്ശേരി വിനോദും സംഘവും അവതരിപ്പിച്ച പാട്ടരങ്ങ് പരപ്പനങ്ങടിയിലെ ഗാനാസ്വാദകര്‍ക്ക് വേറിട്ട ഒരനുഭവമായി മാറി. ചിറമംഗലം നവജീവന്‍ വായനശാലയാണ് പാട്ടരങ്ങിന് വേദിയൊരുക്കിയത്. ചടങ്ങ് മഞ്ചേരി മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍
ഡോ  ശശിധരന്‍ ഉദ്ഘാടനം ചെയ്തു
വിശാലമായ മലയാളസിനിമാഗാലോകത്തെ മഹാന്‍മാരായ സംഗീതജ്ഞരെയും ഗായകരെയും പുതുതലമുറക്ക് പാട്ടരങ്ങ് പരിചയപ്പെടുത്തി. മുന്ന് മണിക്കുറോളം നീണ്ടു നിന്ന പരിപാടിയില്‍ നിരവധി അനശ്വരഗാനങ്ങളും ആലപിച്ചു. വിനോദ് തള്ളശ്ശേരിക്കു പുറമെ സുകേതു ശ്രീലയ തുടങ്ങിയവരും ഗാനങ്ങള്‍ ആലപിച്ചു.