6 മലയാളികള്‍ക്ക് പത്മപുരസ്‌കാരം; കമലഹാസന് പത്മഭൂഷണ്‍

_kamal_hassanദില്ലി : പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 6 മലയാളികളാണ് പത്മപുരസ്‌കാരത്തിന് ഇത്തവണ അര്‍ഹരായിരിക്കുന്നത്. കവി വിഷ്ണു നാരായണന്‍ നമ്പൂതിരി, ശാസ്ത്രജ്ഞന്‍ മാധവന്‍ ചന്ദ്രാധനന്‍, ഗൈനക്കോളജിസ്റ്റ് ഡോ. സുഭദ്രാ നായര്‍, മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം സത്യഭാമ, നടി വിദ്യാബാലന്‍, സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍ എന്നിവരാണ് പത്മപുരസ്‌കാരത്തിന് അര്‍ഹരായ മലയാളികള്‍.

നടന്‍ കമലഹാസന് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു.

രാഷ്ട്രപതിയാണ് പട്ടികക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. ആഭ്യന്തരമന്ത്രാലയം ഇതു സംബന്ധിച്ച അന്തിമ പ്രഖ്യാപനം നടത്താനുണ്ട്. പത്മപുരസ്‌കാരത്തിനായി കേരളം 26 പേരുടെ പട്ടികയാണ് സമര്‍പ്പിച്ചിരിക്കുന്നത്.