Section

malabari-logo-mobile

പത്തനംതിട്ടയില്‍ മൂന്ന് പേര്‍ ഷോക്കടിച്ച് മരിച്ചു

HIGHLIGHTS : പത്തനംതിട്ട: ജില്ലയില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി വൈദ്യുതാഘാതമേറ്റ് മൂന്നുപേര്‍ മരിച്ചു. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്.

downloadപത്തനംതിട്ട: ജില്ലയില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി വൈദ്യുതാഘാതമേറ്റ് മൂന്നുപേര്‍ മരിച്ചു. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. കോഴഞ്ചേരിയില്‍ രണ്ടു പേരും ഇലവുംതിട്ടയില്‍ ഒരാളുമാണ് മരിച്ചത്. കുമ്പഴ സ്വദേശികളായ മുട്ടിത്തറ അഖില്‍ എം. ദിനേശും, ചരിവുകാലായില്‍ എസ്. സന്ദീപുമാണ് അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രിക്കു സമീപത്ത് മരിച്ചത്. ഇവര്‍ അയല്‍വാസികളുമാണ്.

ഇലവുംതിട്ടയില്‍ മൂലൂര്‍ ജംങ്ഷനു സമീപത്ത് ചരുവില്‍ പുത്തന്‍വീട്ടില്‍ സന്തോഷ്‌കുമാര്‍ ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. അയിരൂരില്‍ വീട്ടില്‍ 15 വര്‍ഷമായി ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് അപകടമുണ്ടായത്. വീട് പുതുക്കിപണിയുന്നതിനിടെ വരാന്തയിലെ കൈവരി ഘടിപ്പിക്കുകയായിരുന്നു അഖിലും സന്ദീപും. മുകളിലത്തെ നിലയില്‍ പെയിന്റടിക്കുകയായിരുന്ന സുഹൃത്ത് വിനീത് താഴെ വന്നു നോക്കിയപ്പോഴാണ് രണ്ടുപേരും വീണു കിടക്കുന്നത് കണ്ടത്.

sameeksha-malabarinews

ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ എന്താണ് സംഭവിച്ചതെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. മുറ്റത്തു കിടന്ന കമ്പി എന്തെങ്കിലും ആവശ്യത്തിന് എടുത്തുയര്‍ത്തിയപ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടിയിരിക്കാനാണ് സാധ്യതയെന്നു സമീപവാസികള്‍ പറഞ്ഞു.

ഇലവുംതിട്ടയില്‍ നിര്‍മാണം പൂര്‍ത്തിയാകാറായ വീടിന്റെ വരാന്തയില്‍ വെച്ചാണ് സന്തോഷ് കുമാറിന് ഷോക്കേറ്റത്. അഴികള്‍ പിടിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. വര്‍ക്‌ഷോപ് ജീവനക്കാരനാണ് സന്തോഷ് കുമാര്‍. രഞ്ജുവാണു സന്തോഷിന്റെ ഭാര്യ. മക്കള്‍: സാന്ത്വന, സന്ദീപ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!