പത്തനംതിട്ടയില്‍ പാറമടയിടിഞ്ഞ് 2 മരണം

പത്തനംത്തിട്ട : പത്തനംതിട്ട അടൂരില്‍ പാറമട ഇടിഞ്ഞ് വീണ്  2 മരണം. ഒരാള്‍ മണ്ണിനടിയില്‍പെട്ടതായി സംശയം. അടൂര്‍ ഇളമണ്ണൂര്‍ കിന്‍ഫ്രാ പാര്‍ക്കിനുള്ളിലെ പാറമടയിലാണ് അപകടം ഉണ്ടായത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അപകടം നടക്കുമ്പോള്‍ 3 പേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് സൂചന. ഷിബുയെന്നയാളാണ് മരിച്ചത്.

രാവിലെ പാറപൊട്ടിക്കുന്നതിനായി സ്‌ഫോടനം നടത്തിയപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇവിടെയുണ്ടായിരുന്ന 3 ജെസിബികളും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്.