Section

malabari-logo-mobile

ചിറമംഗലം അക്രമം: പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് സര്‍വ്വകക്ഷിയോഗം

HIGHLIGHTS : പരപ്പനങ്ങാടി :പരപ്പനങ്ങാടിയില്‍ കഴിഞ്ഞ മാസങ്ങളിലും കഴിഞ്ഞ ദിവസം ചിറമംഗലം പടിഞ്ഞാറ് കളരിക്കല്‍ ഭാഗത്തും ഉണ്ടായ എല്ലാ അക്രമ സംഭവങ്ങളെയും യോഗം ശക്തമായി

പരപ്പനങ്ങാടി :പരപ്പനങ്ങാടിയില്‍ കഴിഞ്ഞ മാസങ്ങളിലും കഴിഞ്ഞ ദിവസം ചിറമംഗലം പടിഞ്ഞാറ് കളരിക്കല്‍ ഭാഗത്തും ഉണ്ടായ എല്ലാ അക്രമ സംഭവങ്ങളെയും യോഗം ശക്തമായി പ്രതിഷേധിക്കുകയും ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ അക്രമികളുടെ പേരില്‍ പൊലീസ് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു .

നഗരസഭ അധ്യക്ഷ  ചെയര്‍പെഴ്സനും സ്ഥലം സബ് ഇന്‍സ്പെക്ടര്‍ കണ്‍വീനറും എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും യുവജന സംഘടനയുടെയും വ്യാപാരി സംഘടനയുടെ പ്രതിനിധികളെയും അംഗങ്ങളാക്കി കമ്മിറ്റി രൂപീകരിച്ചു

sameeksha-malabarinews

യോഗത്തില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ എച്ച് ഹനീഫ അധ്യക്ഷത വഹിച്ചു പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉസ്മാന്‍ സ്വാഗതം പറഞ്ഞു .പ്രൊ :മുഹമ്മദലി ,ഉമ്മര്‍ ഒട്ടുമ്മല്‍ ,ടി കാര്‍ത്തികേയന്‍ ,എന്‍ പി ഹംസക്കോയ ,ജഗന്നിവാസന്‍ ,ലത്തീഫ് ,ജയപ്രകാശ് ,ബിനീഷ് ,അലി തെക്കെപ്പാട്ട് ,കടവത്ത് സൈതലവി ,ഖാദര്‍ ,സക്കീര്‍ ,സൈത് മുഹമ്മദ്‌ ,ശ്രീധരന്‍ ,വിജേഷ് ,ദേവന്‍ ,രവി ,മോഹനന്‍ ,ഉണ്ണി ,രാജേഷ് ,ഹരിദാസന്‍ ,കെ പി കോയ ,നവാസ് ,എസ് ഐ പുഷ്പാകരന്‍ സംസാരിച്ചു .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!