സൗദി അറേബ്യയില്‍ വിദേശികള്‍ക്കും പാസ്‌പോര്‍ട്ട്‌ കൈവശം വെക്കാം

saudi arabiaറിയാദ്‌ :സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക്‌ ഇനി മുതല്‍ തങ്ങളുടെ പാസ്‌പോര്‍ട്ടും തിരിച്ചറിയില്‍ രേഖകളും കൈവശം വെക്കാമെന്ന്‌ സൗദി തൊഴില്‍കാര്യമന്ത്രാലയം. ഇത്‌ ലംഘക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

സൗദിയില്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടടക്കമുള്ള രേഖകള്‍ തൊഴുലുടമകള്‍ കൈവശം വെക്കുന്നത്‌ സര്‍വ്വസാധാരണമാണ്‌. തൊഴിലാളികളുടെ ഒളിച്ചോട്ടം തടയുന്നതിനാണ്‌ ഇതെന്നാണ്‌ തൊഴിലുടമകളുടെ പക്ഷം. നിലവില്‍ കടുത്ത ചൂഷണമുള്ളടത്തുനിന്ന്‌ രേഖകള്‍ പോലുമില്ലാതെ തൊഴിലാളികള്‍ ചാടിപ്പോകുന്നതും ഇവിടെ പതിവാണ്‌. എന്നാല്‍ എന്ത്‌ ന്യായീകരണത്തിന്റെ പേരിലായാലും തൊഴിലാളികളുടെ പാസ്‌പോര്‍ട്ട്‌ ഉടമ കൈവശം വെക്കുന്നത്‌ നിയമലംഘനമാണെന്നാണ്‌ മന്ത്രാലയത്തിന്റെ നിലപാട്‌.

വീട്ടുജോലിക്കുള്ള വിസിയില്‍ വന്ന തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ചാല്‍ ആ വിവരം പോലീസിലും ലേബര്‍ ഓഫീസിലും അറിയിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു