പാസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കണ്ണേത്ത് കിളിനക്കോടിന് കിരീടം

pass palthigalപരപ്പനങ്ങാടി: പാസ് പാലത്തിങ്ങല്‍ സംഘടിപ്പിച്ച അബ്ദുഹാജി റോളിങ് ട്രോഫിക്കുവേണ്ടിയുള്ള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കണ്ണേത്ത് കിളിനക്കോടിന് കിരീടം. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഇവര്‍ വറൈറ്റി കൊടിഞ്ഞിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്.

കഴിഞ്ഞൊരാഴച്ചയായി പാലത്തിങ്ങലിന്റെ രാവുകളെ ആവേശത്തിമിര്‍പ്പിലാക്കിയ ഫുട്‌ബോള്‍ മാമാങ്കത്തിന് താല്‍ക്കാലികമായി തിരശീല വീഴുമ്പോള്‍ ഏപ്രില്‍,മെയ് മാസങ്ങളില്‍ വരാനിരിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായി കാത്തിരിക്കുകയാണ് ആരാധകര്‍.