പാര്‍വിതിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ കൂടി പിടിയില്‍

കൊച്ചി: നടി പാര്‍വ്വതിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. കോളേജ് വിദ്യാര്‍ത്ഥിയായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി റോജനാണ് പിടിയിലായത്. എറണാകുളം സൗത്ത് പോലീസ് കൊല്ലത്ത് എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇതേകേസില്‍ നേരത്തെ വടക്കാഞ്ചേരി സ്വദേശി പ്രിന്റോ അറസ്റ്റിലായിരുന്നു.

മമ്മുട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന്റെ പേരിലാണ് സാമൂഹികമാധ്യമങ്ങളിലൂടെ പാര്‍വ്വതി ആക്രമിക്കപ്പെട്ടത്. ഇതെതുടര്‍ന്നാണ് അവര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയത്.

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ഫോറത്തിലാണ് കസബ എന്ന ചിത്രത്തെകുറിച്ച് പാര്‍വ്വതി സംസാരിച്ചത്.