പരപ്പനങ്ങാടി റെയില്‍വെ അണ്ടര്‍ ബ്രിഡ്ജ് നിര്‍മാണ൦:  ക്രെയിന്‍എത്തി ചതുരപെട്ടി സ്ഥാപിക്കല്‍ ഈ ആഴ്ച

അഹമ്മദുണ്ണി

parappanangadi railway under bridgeപരപ്പനങ്ങാടി: നഗരസഭയിലെ സ്വപ്ന പദ്ധതിയായ ടൗണിലെ അണ്ടര്‍ ബ്രിഡ്ജ് നിര്‍മാണം ഈമാസം പൂര്‍ത്തിയാകും. പരപ്പനങ്ങടിയുടെ മുഖച്ഛായ മാറ്റാനുതകുന്ന ഈ പദ്ധതിക്ക് രണ്ടുകോടി രൂപയാണ് ചെലവ്. ഒരോകോടി രൂപയയാണ്  സംസ്ഥാന സര്‍ക്കാരും കേന്ദ്രവും ഇതിനായി വഹിക്കുന്നത്. പരപ്പനങ്ങടിയെ നെടുകെ പിളര്‍ത്തി കടന്നുപോകുന്ന പാളം കുരുക്കിട്ട പാതയിലെ ലെവല്‍ക്രോസ്സിനടിയിലൂടെ യാണ് അടിപാതയുടെ  നിര്‍മാണം .

എട്ടുമാസം മുമ്പ് ഇതിനാവശ്യമായ ഇരുപത്തി മൂന്നു കോണ്‍ക്രീറ്റ് ചതുരകുഴലുകള്‍ വാര്‍ത്തിട്ടിട്ടുണ്ട് .എന്നാല്‍ ഇവ റെയില്‍വെ ട്രാക്ക് തുരന്നു റെയില്‍പാളങ്ങല്‍ക്കടിയില്‍ സ്ഥാപിക്കുന്ന ജോലിക്ക് റെയില്‍വേയുടെ അനുമതി വൈകിയതിനാലാണ് താമസം നേരിട്ടത്. എന്നാല്‍ ചതുരക്കുഴല്‍ സ്ഥാപിക്കാനാവശ്യമായ യന്ത്ര സാമഗ്രികള്‍ സ്ഥലത്തെത്തിച്ചിട്ടുണ്ട്.ഇതിനായി കൂറ്റന്‍ ക്രെയികൊണ്ടുവന്നു ചതുരപെട്ടിനീക്കംചെന്ന പ്രവര്‍ത്തി ആരംഭിച്ചിട്ടുണ്ട്

.ട്രെയിന്‍ ഗതാഗതത്തിന് കാര്യമായ തടസ്സം വരാതെ പ്രവര്‍ത്തി പൂര്‍ത്തിയാക്കാനാണ് ശ്രമം.രണ്ടുടിവസത്തെക്ക് പാസഞ്ചര്‍ വണ്ടികള്‍ നിര്‍ത്തല്‍ചെയ്യുകയും എക്സ്പ്രസ് ട്രെയിനുകള്‍ക്ക് വേഗത നിയന്ത്രണം ഏര്പെടുത്തുകയും വേണ്ടിവരും.  നേരത്തെ ഇവിടെ ഉണ്ടായിരുന്ന റെയിവേഗേറ്റ്, മേല്‍പാലം വന്നതോടെ റെയിവെ കൊട്ടിഅടക്കുകയായിരുന്നു. ഇതുകാരണം കാല്‍നടയാത്രക്കാര്‍ ദുരിതമനുഭവിച്ചു വരികയാണ്. ബസ് സ്റ്റാന്റ്,സ്കൂളുകള്‍,ബാങ്കുകള്‍,കോടതികള്‍,പോലീസ് സ്റ്റേഷന്‍,നഗരസഭാ കാര്യാലയ൦ മറ്റുസര്‍ക്കാര്‍ ഓഫീസുകള്‍  എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ പ്രയാസമായി. പനയത്തില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലേക്ക് മയ്യിത്തുകള്‍ കൊണ്ടുപോകാനും പാലം വഴി ഒരു കി.മി ദൂരം സഞ്ചരിക്കേണ്ട ഗതികേടും വന്നു ചേര്‍ന്നു.

റെയില്‍പാളങ്ങള്‍ മുറിച്ചുമാറ്റി ചതുരപെട്ടികള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി മൂന്നു ദിവസം കൊണ്ടു പൂര്‍ത്തിയാക്കാനാവും.