പരപ്പനങ്ങാടി ചിറമംഗലത്ത് മുസ്ലീംലീഗ്- സിപിഎം സംഘര്‍ഷം

പരപ്പനങ്ങാടി :പരപ്പനങ്ങാടി ചിറമംഗലത്ത് മുസ്ലീംലീഗ് സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷം. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. പിന്നീട് താനുര്‍ സിഐ റാഫിയുടെ നേതൃത്വത്തില്‍ പോലീസ് എത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്
കുറച്ച് ദിവസം മുന്‍പ് നഗരസഭ വിജയാഘോഷത്തിന്റെ നടന്ന ആഹ്ലാദപ്രകടനത്തിനിടെ നേരിയ സംഘര്‍ഷമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വാക്കറ്റവും ഉന്തും തള്ളുമുണ്ടാവുകയും ചെയ്തിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെയും ഇന്നും വിഷയങ്ങളുണ്ടായത്.,