പരപ്പനങ്ങാടി ജനകീയവികസനമുന്നണിയുടെ തെരഞ്ഞടുപ്പ്‌ പ്രചരണത്തിന്‌ വികസനസെമിനാറോടെ തുടക്കം


PARAPPANANGADI MUNICIPALITYതദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക്‌ പരപ്പനങ്ങാടി ജനകീയ വികസനമുന്നണിയുടെ വരവറിയിച്ചുകൊണ്ട്‌  കെകെ ഓഡിറ്റോറിയത്തില്‍ നടന്ന വികസന സെമിനാറില്‍ നുറുകണക്കിനാളുകള്‍ പങ്കെടുത്തു ജനകീയ വികസനമുന്നണിയുടെ ബാനറില്‍ പരപ്പനങ്ങാടിയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്ത സെമിനാറില്‍ ആസന്നമായ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ നിലവിലെ ഭരണപക്ഷത്തെ നേരിടാനുള്ള പ്രതിപക്ഷകക്ഷികളുടെ ശക്തിപ്രകടനം കൂടിയായി.
സിപിഐഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും പ്രദേശിക നേതാക്കളും മുസ്ലീം ലീഗിന്റെ മുന്‍നേതാവും മുന്‍ ബ്ലോക്ക്‌ പഞ്ചായത്തംഗവുമായ യാക്കൂബ്‌ കെ ആലുങ്ങലുമടക്കം വിവിധ രാഷ്ട്രീയപാര്‍ട്ടിനേതാക്കള്‍ വേദിയില്‍ അണിനിരന്നു

parappanangadii news. പരപ്പനങ്ങാടിയുടെ വികസനമുരടിപ്പ്‌ ചര്‍്‌ച്ചചെയ്‌ത സെമിനാറില്‍ ഉയര്‍ന്നുകേട്ടത്‌ നിലവിലെ ഭരണസമിതിക്കെതിരെയുള്ള വിമര്‍ശനം കുടിയായി.

ദീര്‍ഘവീക്ഷണമുള്ള ആസുത്രണസ്വഭാവമുള്ള സ്വജനപക്ഷപാതിത്വമില്ലത്ത ഒരു ഭരണസമിതി നിലിവില്‍ വരുമ്പോള്‍ യഥാര്‍ത്ഥവികസനം സാധ്യമാകുമെന്നും, വിദ്യഭ്യാസത്തിനും , കൃഷിക്കും പ്രധാന്യം നല്‍കുന്ന ഒരു വികസനസങ്കല്‍പ്പമാണ്‌ തങ്ങള്‍ മുന്നോട്ട്‌ വെക്കുന്നതെന്ന്‌ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ സാമുഹ്യ പ്രവര്‍ത്തകനും,, രാജീവഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ നിയാസ്‌ പുളിക്കലകത്ത്‌ അഭിപ്രായപ്പെട്ടു.

സി.കെ. ബാലൻ (സി പി എം ] പി എ ലത്വീഫ് [കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡൻ്റ്] ഗിരീഷ് തോട്ടത്തിൽ [ സി പി ഐ] ആർ ബീരാൻ ഹാജി [വെൽഫെയർ പാർട്ടി ] സെയ്തുമുഹമദ് [ഐൻ എൽ ] സക്കീർ പരപ്പനങ്ങാടി [പി ഡി  പി ] ജയപ്രകാശ് [സി എം പി ] മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് യാക്കൂബ് കെ ആലുങ്ങൽ എന്നിവർ സംസാരിച്ചു. അശറഫ് ശിഫ സ്വാഗതം പറഞു