പരപ്പനങ്ങാടിക്ക്‌ വികസനോന്മുഖപദ്ധതികളുടമായി പ്രവാസിലീഗ്‌

haritha malabarinewsപരപ്പനങ്ങാടി: പരപ്പനങ്ങാടി ഗ്രമാപഞ്ചായത്തിലെ പ്രവാസികളുടെ ഉന്നമനത്തിനും നാടിന്റെ വികസനത്തിനും പുത്തന്‍പദ്ധതികളുമായി പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ്‌ ഹരിതസൊസൈറ്റി.
പുതതായി രൂപീരകിച്ച സൊസൈറ്റിയുടെ ലോഗോ പ്രകാശനം വ്യവസായവകുപ്പ്‌ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. പരപ്പനങ്ങാടിയിലെ നിലവിലുള്ളതും തിരിച്ചുവന്നവരുമായ പ്രവാസികളുടെ കൂട്ടായ്‌മയാണ്‌ ഈ ഹരിതസൊസൈറ്റി.
പ്രവാസികളുടെ സഹായത്തോടെ നിരവധി പദ്ധതികളാണ്‌ സൊസൈറ്റി നടപ്പിലാക്കാനുദ്ദേശിക്കുന്നത്‌. ആദ്യസംരംഭമായി മള്‍ട്ടിക്കളര്‍ ഓഫ്‌സെറ്റ്‌ പ്രസ്സ്‌ തുടങ്ങും. രണ്ട്‌ കോടി മുതല്‍മുടക്കുള്ള പദ്ധതിയാണിത്‌.
ലോഗോ പ്രകാശനവേളയില്‍ ജാഫര്‍ കിഴക്കിനയകത്ത്‌, ഫുദൈഫ്‌ ഉള്ളണം സിടി അബ്ദുല്‍നാസര്‍, വിപി കോയഹാജി, എന്‍പി ബാവ, വിപി അബ്ദുറഹ്മന്‍, സൈതാലിക്കുട്ടി, മുഹമ്മദ്‌കുട്ടി, വിപി കുഞ്ഞു. അബ്ദുറഹ്മാന്‍, ഹനീഫ ഉള്ളണം ഫൗസിയ ചെട്ടിപ്പടി എന്നിവര്‍ പങ്കെടുത്തു