ലോകസഭ തിരഞ്ഞെടുപ്പ് : വോട്ടെടുപ്പ് തുടങ്ങി

2014-elections2ദില്ലി :ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഇനിയുള്ള അഞ്ചു വര്‍ഷം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതിനായി ഇന്ത്യന്‍ ജനത വിധിയെഴുതാന്‍ തുടങ്ങി.പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങ് നടക്കുന്ന അസമിലും ത്രിപുരയിലും ഇന്ന് രാവിലെ ഏഴു മണി മുതല്‍ പോളിങ്ങ് ആരംഭിച്ചു.
അസമില്‍ അഞ്ചു മണ്ഡലങ്ങളിലും ത്രിപുരയില്‍ ഒരു മണ്ഡലത്തിലുമാണ് പോളിങ്ങ് നടക്കുന്നത്.

ഒമ്പതു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞുടപ്പ് പ്രക്രിയയില്‍ രണ്ടാംഘട്ടത്തിലാണ് കേരളത്തിലെ പോളിങ്ങ്. കേരളത്തില്‍ ചൊവ്വാഴ്ച പരസ്യപ്രചരണം അവസാനിക്കും.