പാര്‍ലെ ജി ബിസ്‌ക്കറ്റ്‌ ഫാക്ടറി അടച്ചുപൂട്ടി

parle gമുംബൈ: പ്രമുഖ ബിസ്‌ക്കറ്റ്‌ നിര്‍മ്മാണ കമ്പനിയായ പാര്‍ലെ ജിയുടെ മുംബൈയിലെ ബിസ്‌ക്കറ്റ്‌ ഫാക്ടറി അടച്ചുപൂട്ടി. യാതൊരു തരത്തിലും ലാഭത്തിലെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ്‌ പ്രധാന ഫാക്ടറി പൂട്ടാന്‍ തൂരുമാനിച്ചതെന്ന്‌ കമ്പനിയുടെ എക്‌സിക്യുട്ടീവ്‌ ഡയറക്ടര്‍ പറഞ്ഞു.87 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ലെ ജി കമ്പനി ചൗഹാന്‍ കുടുംബമാണ് നോക്കുനടത്തുന്നത്.

1939-ലാണ് പാര്‍ലെ ജി കമ്പനിയായി പ്രവര്‍ത്തനം ആരംഭിച്ചത്. പാര്‍ലെ ഗ്ലൂക്കോ എന്നായിരുന്നു ആദ്യകാലങ്ങളില്‍ ബ്രാന്‍ഡിന്റെ പേര്. പിന്നീട് 1980 ലാണ് പാര്‍ലെ ജിയെന്ന് മാറ്റി. ഒരു സമയത്ത് രാജ്യത്തെ ബിസ്‌ക്കറ്റ് വില്‍പ്പനയുടെ 40 ശതമാനവും കൈയ്യടക്കിയിരുന്നത് പാര്‍ലെ ജിയായിരുന്നു. 400 മില്ല്യണ്‍ ബിസ്‌ക്കറ്റായിരുന്നു ആദ്യകാലങ്ങളില്‍ ഉല്‍പ്പാദിപ്പിച്ചിരുന്നത്.

കമ്പനി നഷ്ടത്തിലായതോടെ ഉല്‍പ്പാദനം കുറച്ചുകൊണ്ടുവരികയായിരുന്നു. ഒടുവില്‍ 300 ജോലിക്കാര്‍ മാത്രമേ ഈ കമ്പനിയിലുണ്ടായിരുന്നുള്ളു. ഇവരെല്ലാവരും തന്നെ വിആര്‍എസ്‌ എടുത്ത്‌ പോവുകയും ചെയ്യ്‌തു.