പാരീസ് കാലാവസ്ഥ ഉടമ്പടയില്‍ നിന്ന് അമേരിക്ക പിന്‍മാറി

വാഷിങ്ടണ്‍: പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നും അമേരിക്ക പിന്‍മാറി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ ഉടമ്പടി ചൈനയുടെ ഗൂഢാലോചനയാണമെന്നും ചൈനയെയും ഇന്ത്യയേയും പോലുള്ള രാജ്യങ്ങള്‍ക്ക് അനുകൂലമായിട്ടുള്ള താണ് പാരീസ് ഉടമ്പടിയെന്നും ട്രംപ് വ്യക്തമാക്കി.

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന് കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കാനായി 2015 ലാണ് 195 രാജ്യങ്ങള്‍ ഒപ്പുവെച്ച കരാറാണ് പാരീസ് ഉടമ്പടി. കാര്‍ബണ്‍ വാതകങ്ങള്‍ പുറം തള്ളുന്നതില്‍ ചൈനയാണ് ഒന്നാം സ്ഥാനത്തുള്ളത്. അമേരിക്ക രണ്ടാം സ്ഥാനത്താണ് .
എന്നാല്‍ പാരിസ് കരാറില്‍ നിന്ന് പിന്‍മാറില്ലെന്ന് ചൈനയും യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കി.