പാഴ്‌സലായി ബിസിനസുകാരന് ലഭിച്ചത് ജീവനുള്ള പാമ്പ്

downloadദില്ലി : ബിസിനസുകാരനായ മുഹമ്മദ് കലാം എന്ന 42 കാരനാണ് ജീവനുള്ള പാമ്പിനെ പാഴ്‌സലായി ലഭിച്ചത്. പാഴ്‌സല്‍ ലഭിച്ചതറിഞ്ഞ് പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി ബോക്‌സ് തുറന്ന് നോക്കിയപ്പോളാണ് അതിനുള്ളില്‍ ജീവനുള്ള പാമ്പിനെ കണ്ടെത്തിയത്. പാമ്പ് അല്ലാതെ മറ്റൊന്നും ബോക്‌സിനുള്ളില്‍ കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡ് പെട്ടി പരിശോധിക്കുകയും അതിനകത്ത് ബോംബ് ഇല്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തു.

കമാലിന്റെ ഭാര്യ ഷാമ പര്‍വീണിനാണ് അപരിചിതനായ ഒരാള്‍ ഈ പാഴ്‌സല്‍ വീട്ടില്‍ കൊണ്ടു വന്നു കൊടുത്തത്.

ഈ സംഭവത്തില്‍ പോലീസ് അനേ്വഷണം ആരംഭിച്ചു.