പറവൂര്‍ പീഡനക്കേസ്‌ അട്ടിമറിക്കാന്‍ ശ്രമം;അസിസ്റ്റന്റ്‌ സ്‌പെഷ്യല്‍ പബ്ലിക്‌ പോസിക്യൂട്ടര്‍ അയൂബ്‌ ഖാനെ ഒഴിവാക്കി

Untitled-1 copyകൊച്ചി: പറവൂര്‍ക്കേസ്‌ ഒതുക്കി തീര്‍ക്കാന്‍ പ്രിതികളില്‍ നിന്ന്‌ കോടികള്‍ കോഴ ആവശ്യപ്പെട്ടു എന്ന കണ്ടെത്തലിനെ തുടര്‍ന്ന്‌ കേസിലെ അസിസ്റ്റന്റ്‌ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അയൂബ്‌ ഖാനെ തല്‍സ്ഥാനത്തു നിന്ന്‌ ഒഴിവാക്കി. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മോഹന്‍ മേനോന്‍ അസിസ്‌റ്റന്റ്‌ പ്രോസിക്യൂട്ടറായി നിയമിച്ച അയൂബ്‌ കോടികള്‍ ആവശ്യപ്പെട്ടുന്ന ഫോണ്‍ സംഭാഷണങ്ങളും വീഡിയോ ദൃശ്യങ്ങളൂം ഒരു രഹസ്യ നീക്കത്തിലൂടെ ക്രൈംബ്രാഞ്ച്‌ പിടിച്ചെടുത്തിരുന്നു.

പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്‌ച വെച്ച ഏജന്റുമാര്‍ ഉള്‍പ്പെടെയുള്ളവരെ പലതരത്തിലും സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന്‌ ബോധ്യപ്പെട്ടതോടെ അയൂബ്‌ ഖാനെ പുറത്താക്കിയതായി കാണിച്ചുകൊണ്ട്‌ മോഹന്‍ മേനോന്‍ ക്രൈംബ്രാഞ്ചിന്‌ കത്ത്‌ നല്‍കുകയായിരുന്നു. ഏജന്റുമാരുമായി .സംസാരിച്ച്‌ കേസില്‍ ഉള്‍പ്പെടാത്ത പ്രതികളെ സ്വാധീനിച്ച്‌ പണം തട്ടാനാണ്‌ അയൂബ്‌ ശ്രമിച്ചത്‌. അയൂബ്‌ ഖാന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെ ക്രൈംബ്രാഞ്ച്‌ ചോര്‍ത്തുകയായിരുന്നു. ഒരു മുറിയില്‍ ഏജന്റുമാരോട്‌ ഒന്നേകാല്‍ കോടി ആവശ്യപ്പെടുന്ന സംഭാഷണം അടങ്ങിയ ദൃശ്യങ്ങളും അന്വേഷണ സംഘ്‌ം പിടിച്ചെടുത്തു.

അയൂബ്‌ ഖാനെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ്‌ സൂചന. ഇയാള്‍ക്കെതിരെ ബാര്‍ കൗണ്‍സില്‍ പരാതി നല്‍കുന്നതിനെ കുറിച്ച്‌ കൂടുതല്‍ നിയമനടപടി സ്വീകരിക്കാനും ക്രൈംബ്രാഞ്ച്‌ തീരുമാനിച്ചിട്ടുണ്ട്‌.