പറവൂര്‍ ഭരതന്‍ അന്തരിച്ചു


paravoor bharathanകൊച്ചി: ചലച്ചിത്ര നടന്‍ പറവൂര്‍ ഭരതന്‍ അന്തരിച്ചു. ഇന്ന്‌ പുലര്‍ച്ചെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം, അദ്ദേഹത്തിന്‌ 86 വയസ്സായിരുന്നു. വാര്‍ദ്ധ്യകസഹജമായ അസുഖം കാരണം കുറച്ചുകാലമായി രോഗാവസ്ഥയിലായിരുന്നു.

നാടകത്തിലുടെ കലാരംഗത്തെത്തിയ അദ്ദേഹം നൂറുകണക്കിന്‌ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌. 1951 ല്‍ പുറത്തിറങ്ങിയ രക്തബന്ധമാണ്‌ ആദ്യചിത്രം. പറവൂരിനടുത്തെ വാവക്കാട്‌ വടക്കേകരയില്‍ കൊച്ചണ്ണന്‍ കോരന്റെയും ഉണ്ണൂലിയുടെയു മകനായി 1929 ലാണ്‌ ഭരതന്റെ ജനനം കെടാമംഗലം സദാനന്ദനോടൊപ്പം കഥാപ്രസംഗവേദികളിലും ആദ്യകാലങ്ങളിലും ഭരതന്റെ സാനിധ്യമുണ്ടായിരുന്നു.
മരുമകള്‍, നദി, സ്‌നേഹബന്ധം, ചെമ്മീന്‍, തൂലാഭാരം, പഞ്ചവടിപ്പാലം , തുമ്പേലാര്‍ച്ച,, പൊന്‍മുട്ടയിടുന്ന താറാവ്‌, പെരുണ്ണാപുരത്തെ വിശേഷങ്ങള്‍, മഴവില്‍ക്കാവടി, മൃഗയ, ഹിസ്‌ ഹൈനസ്‌ അബ്ദുള്ള, വിദ്യാരംഭം, ജാഗ്രത, ഇന്‍ ഹരിഹര്‍നഗര്‍, അനിയത്തിപ്രാവ്‌, ജുനിയര്‍ മാന്‍ഡ്രേക്ക്‌ എന്നീ ചിത്രങ്ങളിലടക്കം നിരവധി കഥാപത്രങ്ങള്‍ക്ക്‌ ജീവന്‍ നല്‍കിയ ഭരതന്‍ സത്യന്‍ അന്തിക്കാട്‌ ച്‌ിത്രങ്ങളിലെ സ്ഥിരം ഗ്രാമീണ സാനിധ്യമായിരുന്നു.

മൃതദേഹം നാളെ രാവിലെ 10 മണിക്ക്‌ വീട്ടുവളപ്പില്‍ സംസക്കരിക്കും
ഭാര്യ തങ്കമണി, മക്കള്‍ പ്രദീപ്‌ മധു, അജയന്‍, ബിന്ദു