പരപ്പനങ്ങാടി കടപ്പുറത്ത് ലക്ഷക്കണക്കിന് രൂപയുടെ വല കത്തിച്ചു: ലോറി തകര്‍ത്തു: സംഭവത്തില്‍ ദുരൂഹത

 

mm
പരപ്പനങ്ങാടി : അങ്ങാടിക്കടപ്പുറത്ത്  മത്സ്യതൊഴിലാളികള്‍ റിപ്പയര്‍ ചെയ്യാന്‍ കരയിലേക്ക് കയറ്റിയ വല കത്തിച്ചു ചാമ്പലാക്കുകയും  .ചാപ്പപ്പടിയില്‍ നിര്‍ത്തിയിട്ട മീന്‍ ലോറി അടിച്ചു തകര്‍ക്കുകയും ചെയ്തു അന്‍പതോളം തൊഴിലാളികളുമായി മീന്‍ പിടിക്കാന്‍ പോകുന്ന അങ്ങാടിയിലെ കുട്ടുവിന്റെ പുരക്കല്‍ മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള മബ്റൂക്ക് വള്ളത്തിന്റെ വലയാണ് സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചത് തിങ്കളാഴ്ച്ച രാത്രി ഒരു മണിയോടെയാണ് സംഭവം  .മൊത്തം ഇരുപത് ലക്ഷം രൂപ ചിലവ് വരും വല നിര്‍മ്മാണത്തിന്. കത്തി നശിച്ച വലക്ക് എട്ട് ലക്ഷം രൂപയുടെ  നഷ്ട്ടം കണക്കാക്കുന്നുണ്ട് പരപ്പനങ്ങാടി ടൗണില്‍ നിന്ന് വ്യാപാര സ്ഥാപനം അടച്ച്  ഇത് വഴി വീട്ടിലേക്ക് പോകുന്നവര്‍ തീ കത്തുന്നത്  കാണുകയും ബാക്കിയുള്ള വല തീയില്‍ നിന്ന് വലിച്ചെടുക്കുകയും തീ അണയ്ക്കുകയുമായിരുന്നു  അതിനാല്‍  വന്‍ നാശനഷ്ട്ടമാണ് ഒഴിവായത്.ഉടനെ പരപ്പനങ്ങാടി പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു .വലയും ഇതില്‍ ഘടിപ്പിച്ച ഇയ്യത്തിന്റെ വെയിറ്റും കത്തി ഉരുകിയിട്ടുണ്ട് .ഒട്ടുമ്മല്‍ബീച്ചിലെ കുപ്പാച്ചന്‍ സിദ്ധീഖിന്‍റെ ഉടമസ്ഥതയിലുള്ള ഇന്‍സുലേറ്റ് ലോറിയുടെ മുന്‍ വശത്തെ ഗ്ലാസ്സാണ്  അടിച്ചു തകര്‍ത്തിട്ടുള്ളത്. ഇന്നലെ പുലര്‍ച്ചെ നാലിനാണ് സംഭവം തൊഴിലാളികളുടെ ശ്രദ്ധയില്‍പെടുന്നത് കൃത്യം ചെയ്യാനെത്തിയവര്‍ തൊട്ടടുത്തുള്ള മീന്‍ ചാപ്പയുടെ വാതിലിന് മുട്ടിയതായി ചാപ്പയിലുണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ പറയുന്നു .അടിച്ചു തകര്‍ക്കാന്‍ ഉപയോഗിച്ച ഇരുമ്പിന്റെ വടി മറ്റൊരു വാഹനത്തില്‍ നിന്നാണ് എടുത്തത് തകര്‍ത്തതിന് ശേഷം ഇരുമ്പ് വടി റോഡരികിലെ കനാലില്‍ ഉപേക്ഷിച്ചിട്ടുണ്ട് .രണ്ട് സംഭവങ്ങളും ചെയ്തത് ഒരേ ആളുകളാണ് എന്നാണ് വിലയിരുത്തുന്നത് .പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു