പരപ്പനങ്ങാടിയില്‍ വ്യാപാരിയെ മാര്‍ദിച്ചു

By സ്വന്തം ലേഖകന്‍|Story dated:Monday December 30th, 2013,10 58:am
sameeksha

പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ യുവാവ് പാന്‍മസാല കിട്ടാത്തതിനെ തുടര്‍ന്ന് വ്യാപാരിയെ മര്‍ദിച്ചതായി പരാതി. പരപ്പനങ്ങാടി ബീച്ച് റോഡിലെ മിസരി ഫ്രൂട്ട് സ്റ്റാള്‍ ഉടമ വി.സി മുസ്തഫയാണ് ഞായറാഴ്ച രാത്രി മര്‍ദനത്തിനിരയായത്.

മുസ്തഫയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുസതഫക്ക് തലക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസ്സെടുത്തു.