പരപ്പനങ്ങാടി ടോള്‍ബൂത്ത് ജീവനക്കാരനെ ഭീഷണിപ്പെടുത്തില്‍; യുവാവ് പിടിയില്‍

പരപ്പനങ്ങാടി : കനത്ത പോലീസ് കാവലില്‍ ചുങ്കം പിരിക്കുന്ന പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തില്‍ ടോള്‍ബൂത്തിലെ ജീവനക്കാര്‍ക്ക് നേരെ വധഭീഷണിമുഴക്കി എന്ന പരാതിയില്‍ യുവാവിനെ പിടികൂടി. ടോള്‍ വിരുദ്ധ ജനകീയ സമരസമിതി പ്രവര്‍ത്തകനായ ഇ എം മുഹമ്മദ് ഫിറോസ്ഖാനെ (36) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ബൈക്കിലെത്തിയ രണ്ട് പേര്‍ ടോള്‍ പിരിക്കുന്ന 4 പേര്‍ക്കും, പരപ്പനങ്ങാടി സബ്ഇന്‍സ്‌പെക്ടര്‍ക്കും ശവപ്പെട്ടി തയ്യാറാക്കി വെക്കാന്‍ പറഞ്ഞ് ഭീഷണിപ്പെടുത്തികടന്നുകളഞ്ഞു എന്ന പരാതിയിലാണ് ഫിറോസ്ഖാനെ അറസ്റ്റ് ചെയ്തത്.

എന്നാല്‍ കള്ളക്കേസുകള്‍ കൊണ്ടൊന്നും തങ്ങളുടെ സമരവീര്യത്തെ തകര്‍ക്കാനാവില്ലെന്നും ജനകീയ സമരസമിതി കണ്‍വീനര്‍ അഷറഫ് ഷിഫ വ്യക്തമാക്കി. സാമാധനപരമായി തങ്ങള്‍ നടത്തുന്ന സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.