Section

malabari-logo-mobile

സമരപന്തല്‍ പൊളിക്കാനുള്ള ഉത്തരവ് ജനകീയസമിതി കത്തിച്ചു

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന്റെ ടോള്‍പിരിവിനെതിരെ സമരം നടക്കുന്ന പന്തല്‍ 24 മണിക്കൂറിനകം പൊളിച്ചു മാറ്റണമെന്ന റവന്യൂ അധികൃ...

Malabari Newsപരപ്പനങ്ങാടി : പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന്റെ ടോള്‍പിരിവിനെതിരെ സമരം നടക്കുന്ന പന്തല്‍ 24 മണിക്കൂറിനകം പൊളിച്ചു മാറ്റണമെന്ന റവന്യൂ അധികൃതരുടെ ഉത്തരവ് പരസ്യമായി കത്തിച്ച് സമരസമിതിയുടെ പ്രതിഷേധം. ഇന്ന് രാവിലെ 11.30 ഓടെ ധര്‍ണ്ണാസമരം നടന്നുകൊണ്ടിരിക്കുന്ന പന്തലിന് മുന്നില്‍ വെച്ചാണ് ഉത്തരവിന്റെ പകര്‍പ്പ് കത്തിച്ചത്. സമരത്തെ അഭിവാദ്യം ചെയ്ത് സിപിഐ (എംഎല്‍) സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാജേഷ് അപ്പാട്ട് സംസാരിച്ചു. സമരത്തിന് പ്രൊഫ. ഇപി മുഹമ്മദലി, തുളസി, സിറാജ്, ഗിരീഷ് തോട്ടത്തില്‍, മുജീബ,് രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി.

എന്നാല്‍ 24 മണിക്കൂറിനകം സമരപന്തല്‍ പൊളിച്ചുമാറ്റിയില്ലെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് സമരപന്തല്‍ പൊളിച്ചുമാറ്റുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.

sameeksha-malabarinews

പൊതുസ്ഥലം കയ്യേറി സമരപന്തല്‍ കെട്ടിയെന്ന കാരണം കാണിച്ചാണ് തിരൂര്‍ ആര്‍ഡിഒ യുടെ നിര്‍ദ്ദേശ പ്രകാരം നെടുവ വില്ലേജ് ഓഫീസര്‍ പന്തലില്‍ നോട്ടീസ് പതിച്ചിരിക്കുന്നത്. പരപ്പനങ്ങാടി ടോള്‍ബൂത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഈ ഉത്തരവ് ബാധകമായിട്ടുളളതെന്ന് റവന്യൂ അധികൃതര്‍ മലബാറി ന്യുസിനോട് പറഞ്ഞു.

നോട്ടീസിന്റെ പകര്‍പ്പ് കത്തിച്ചതിലൂടെ സമരത്തില്‍ നിന്ന് ഒരടിപോലും പുറകോട്ടില്ലെന്ന സൂചനയാണ് സമരസമിതി നല്‍കുന്നത്. പോലീസിനെ ഉപയോഗിച്ച് സമരപന്തല്‍ പൊളിച്ച് മാറ്റാന്‍ റവന്യൂ അധികൃതര്‍ ശ്രമിക്കുകയാണെങ്കില്‍ അതിനെ പ്രതിരോധിക്കുമെന്നാണ് ചില യുവജന സംഘടനകള്‍ നല്‍കുന്ന സൂചന.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!