പരപ്പനങ്ങാടി ആരോഗ്യകേന്ദ്രം നിര്‍മാണം; പരപ്പനങ്ങാടി നഗരസഭായോഗത്തില്‍ ബഹളം

Story dated:Thursday August 4th, 2016,10 47:am
sameeksha sameeksha

parappanangadi copyപരപ്പനങ്ങാടി: ദേശീയ നഗരാരോഗ്യമിഷന്‍ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റക്കായി അനുവദിച്ച ആരോഗ്യകേന്ദ്രം സ്ഥാപിക്കുന്ന സ്ഥലം സംബന്ധിച്ച്‌ കൗണ്‍സില്‍ യോഗത്തില്‍ ബഹളം.

udf  prakadanamപുതുതായി അനുവദിച്ച ആരോഗ്യകേന്ദ്രം പരപ്പനങ്ങാടിയിലെ കെട്ടുങ്ങല്‍ കടപ്പുറത്തോ ആവിയില്‍ ബീച്ചിലോ തുടങ്ങണമെന്ന janakeeya munnani prakadanamആവശ്യം ഉന്നയിച്ച്‌ വെവ്വേറെ പ്രമേയം കൊണ്ടുവന്നതാണ്‌ യോഗത്തില്‍ ഭരണപക്ഷത്തുള്ള യുഡിഎഫ്‌ അംഗങ്ങളും പ്രതിപക്ഷത്തുള്ള ജനകീയ വികസനമുന്നണി അംഗങ്ങളും തമ്മില്‍ തര്‍ക്കത്തിന്‌ കാരണമായത്‌.
bjp  prakadanamഇതെടുര്‍ന്ന്‌ നാല്‌ ബിജെപി അംഗങ്ങള്‍ ആരോഗ്യകേന്ദ്രം ആവിയില്‍ ബീച്ചില്‍ തുടങ്ങാന്‍ തീരുമാനമെടുക്കാമെന്ന്‌ നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ തര്‍ക്കത്തിന്‌ താല്‍ക്കാലിക പരിഹാരമായതിനെ തുടര്‍ന്ന്‌ യുഡിഎഫ്‌ അംഗങ്ങളും ജനകീയവികസനമുന്നണി അംഗങ്ങളും ബിജെപി അംഗങ്ങളും നഗരത്തില്‍ ആഹ്ലാദപ്രകടനം നടത്തി.