പരപ്പനങ്ങാടിയില്‍ വീടിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം

unnamed copyപരപ്പനങ്ങാടി : ചെട്ടിപ്പടിയില്‍ കുപ്പി വളവില്‍ ഇന്നലെ രാത്രി വീടിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. ഇന്നലെ രാത്രി 12 മണിയോടെയാണ് തലാഞ്ചേരി അബ്ദുള്ള കുട്ടിയുടെ മകന്‍ മുഹമ്മദ് ബഷീറിന്റെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്. മുന്‍വശത്ത് നിന്ന് പുക കണ്ടെങ്കിലും അത് ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ 5 മണിക്ക് പള്ളിയില്‍ പോകാനിറങ്ങിയ മുഹമ്മദ് ബഷീറാണ് വീട്ടിന് മുന്നില്‍ കിടക്കുന്ന പെട്രോള്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്. വീട്ടിന്റെ ചുമരില്‍ പുക പിടിച്ചതല്ലാതെ മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.

unnamed (1) copyമുഹമ്മദ് ബഷീര്‍ മുസ്ലീം ലീഗ് മൂന്നാം വാര്‍ഡ് കമ്മറ്റി അംഗമാണ്. ആക്രമണം രാഷ്ട്രീയ പ്രേരിതമല്ലെന്ന് മുഹമ്മദ് ബഷീര്‍ പറഞ്ഞു. അതേസമയം മഹല് കമ്മറ്റിയുമായ് ബന്ധപ്പെട്ട് നേരത്തെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ഇതാകാം പെട്രോള്‍ ബോംബ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതയി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കൂട്ടുമൂച്ചിയില്‍ സിപിഐഎം പാര്‍ട്ടി ഓഫീസിന് നേരെയും പെട്രോള്‍ പമ്പ് ആക്രമണം ഉണ്ടായിരുന്നു.

പരപ്പനങ്ങാടി പോലീസ് സംഭവസ്ഥലത്തെത്തി അനേ്വഷണം ആരംഭിച്ചു. മലപ്പുറത്തു നിന്നെത്തിയ ബോംബ്, ഡോഗ് സ്‌ക്വാഡ് ഉദേ്യാഗസ്ഥരായ സുനില്‍കുമാര്‍, അലക്‌സ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി.