Section

malabari-logo-mobile

പരപ്പനങ്ങാടി പഞ്ചായത്തിലെ ഫയലുകള്‍ കുട്ടത്തോടെ നീക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

HIGHLIGHTS : സ്ഥലത്ത് സംഘര്‍ഷം പരപ്പനങ്ങാടി: ഗ്രാമപഞ്ചായത്ത്കാലയളവിലെ ഭരണനിര്‍വ്വഹണരേഖകള്‍ അടങ്ങിയ ഫയലുകള്‍ ഉള്‍പ്പെടെയുള്ള കടലാസുകെട്ടുകള്‍ ചാക്കുകളിലാക്കി

IMG-20151128-WA0074സ്ഥലത്ത് സംഘര്‍ഷം
പരപ്പനങ്ങാടി:  ഗ്രാമപഞ്ചായത്ത്കാലയളവിലെ ഭരണനിര്‍വ്വഹണരേഖകള്‍ അടങ്ങിയ ഫയലുകള്‍ ഉള്‍പ്പെടെയുള്ള കടലാസുകെട്ടുകള്‍ ചാക്കുകളിലാക്കി പരപ്പനങ്ങാടി നഗരസഭയില്‍ നിന്ന് കൊണ്ടുപോകാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. തുടര്‍
ന്ന് പോലീസെത്തി മുഴവന്‍ രേഖകളും നഗരസഭക്കുള്ളിലേക്ക് തന്നെ മാറ്റിയ ശേഷമാണ് നാട്ടുകര്‍ പിരിഞ്ഞുപോയത്.

ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.ഇരുപതോളം വലിയ ചാക്കുകളില്‍ കെട്ടിയ ഫയലുകള്‍ വാഹനത്തില്‍ കയറ്റികൊണ്ടുപോകുന്നതിനുളള നീക്കം ആംആദ്മി പ്രവര്‍ത്തകന്‍ റഹീം തടയുകയായിരുന്നു. ഇതിനിടെ സംഭവമറിഞ്ഞ് പ്രതിപക്ഷമുനിസപ്പല്‍ കൗണ്‍സിലര്‍മാരും ഇടത് പക്ഷ ജനകീയമുന്നണി പ്രവര്‍ത്തകരും സംഭവസ്ഥലത്തേക്ക് എത്തി. വന്‍ജനക്കുട്ടവും നഗരസഭാ പരിസരത്ത് തടിച്ചുകുടി. ഇവര്‍ ശക്തമായി പ്രതികരിച്ചുതുടങ്ങിയതോടെ പോലീസും പഞ്ചായത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനും സ്ഥലത്തെത്തി. ഫയലുകളും കടലാസുകെട്ടുകളും ഓഫീസനകത്തേക്ക് തന്നെ മാറ്റുകയായിരുന്നു.

sameeksha-malabarinews

കടലാസ് മാലിന്യങ്ങള്‍ നീക്കാന്‍ ആവിശ്യപ്പെട്ടതിന്റെ മറവില്‍ ചില ഫയലുകളുടെ ശേഖലം പെട്ടുപോയത് അബദ്ധം പറ്റയിതാണെന്നാണ് ഉദ്യോഗസ്ഥന്‍മാരുടെ വിശദീരകരണം.
ഫയലുകള്‍ സ്വഭാവം അനുസരിച്ച് 3,5,10,20 വര്‍ഷങ്ങളോളം സൂക്ഷിക്കേണ്ടതാണെന്നും നഗരസഭക്ക് കൈമാറേണ്ട ഫയലുകള്‍ അജ്ഞാതകേന്ത്രത്തിലേക്ക് മാറ്റാന്‍ നടത്തിയ നീക്കം ദുരഹമാണെന്ന് ആംആദ്മി നേതാക്കള്‍ പറഞ്ഞു നേരത്തെ വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തില്‍ ലഭ്യമല്ലെന്ന് മറുപടി നല്‍കിയ പല വിവരങ്ങളും പുതിയ സാഹചര്യത്തില്‍ ഫയലുകള്‍ വീണ്ടും പരിശോധന നടത്തുമെന്ന ആശങ്കയാണ് ഫയല്‍ ധൃതി പിടിച്ച് നീക്കം ചെയ്യാന്‍ കാരണമെന്നും ഇവര്‍ പറഞ്ഞു.

എന്നാല്‍ നേരത്തെ ലേലം ചെയ്ത പേപ്പറുകളാണ് പുറത്തേക്ക് കൊണ്ടുപോയതെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്ന് മനസിലാക്കിയതെന്നും പുതിയ ഭരണസമിതിക്ക് ഇക്കാര്യത്തില്‍ യാതെൂരു പങ്കുമില്ലെന്നും ജനങ്ങള്‍ സംശയമുന്നയിച്ചപ്പോള്‍ ഫയല്‍ നീക്കം തടഞ്ഞുവെന്നും മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എച്ച് ഹനീഫ പറഞ്ഞു.

യാതൊരു രേഖകളുമില്ലാതെ പഴയഫയലുകള്‍ നീക്കം ചെയ്ത നടപടി ജനങ്ങളില്‍ കടത്തസംശയത്തിനിടിയാക്കിയിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണെന്നും പ്രതിപക്ഷകൗണ്‍സിലര്‍ ദേവന്‍ ആലുങ്ങല്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!