Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ഇന്നോവകാറില്‍ ബൈക്കിടിച്ച്‌ യുവാവിന്‌ പരിക്ക്‌

HIGHLIGHTS : പരപ്പനങ്ങാടി: പുത്തന്‍പീടികയ്‌ക്ക്‌ സമീപം ഇന്നോവകാറില്‍ ബൈക്കിടിച്ച്‌ യുവാവിന്‌ പരിക്കേറ്റു. കാര്‍ ബ്രേക്ക്‌ ചെയ്‌തതിനെ തുടര്‍ന്ന്‌ പിറകെ അമിതവേഗതയ...

parappangadi accidentപരപ്പനങ്ങാടി: പുത്തന്‍പീടികയ്‌ക്ക്‌ സമീപം ഇന്നോവകാറില്‍ ബൈക്കിടിച്ച്‌ യുവാവിന്‌ പരിക്കേറ്റു. കാര്‍ ബ്രേക്ക്‌ ചെയ്‌തതിനെ തുടര്‍ന്ന്‌ പിറകെ അമിതവേഗതയിലെത്തിയ ബൈക്ക്‌ കാറിലിടിക്കുകയായിരുന്നു. ഇടിയെതുടര്‍ന്ന്‌ പരിക്കേറ്റ യുവാവിനെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

പരിക്കേറ്റ യുവാവ്‌ പള്ളിക്കല്‍ സ്വദേശിയാണെന്നാണ്‌ സൂചന. ഈ അപകടത്തിന്‌ തൊട്ടുമുന്‍പ്‌ 50 മീറ്റര്‍ അകലെ വെച്ച്‌ മറ്റൊരു ബൈക്ക്‌ സൈക്കിളിലിടിച്ച്‌ സൈക്കിള്‍ യാത്രക്കാരനു പരിക്കേറ്റിരുന്നു. വൈകീട്ട്‌ അഞ്ചുമണിയോടെയാണ്‌ അപകടം നടന്നത്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!