Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ജനുവരി ഒന്നു മുതല്‍ ഗതാഗതപരിഷ്‌ക്കരണം നടപ്പിലാക്കും

HIGHLIGHTS : പരപ്പനങ്ങാടി: ചമ്രവട്ടം വഴിയുള്ള വാഹനഗതാതം വര്‍ദ്ധിച്ചതോടെ ഗതാഗതകുരക്ക് സര്‍വ്വസാധാരണമായ പരപ്പനങ്ങാടിയില്‍ വീണ്ടും ഗതാഗതപരിഷ്‌കരണങ്ങള്‍ നടപ്പിലാക്ക...

പരപ്പനങ്ങാടി: ചമ്രവട്ടം വഴിയുള്ള വാഹനഗതാതം വര്‍ദ്ധിച്ചതോടെ ഗതാഗതകുരക്ക് സര്‍വ്വസാധാരണമായ പരപ്പനങ്ങാടിയില്‍ വീണ്ടും ഗതാഗതപരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാന്‍ ധാരണ.

പുതിയ പരിഷ്‌കരണപ്രകാരം പരപ്പനങ്ങാടിയില്‍ യാത്ര അവസാനിപ്പിക്കുന്നവയും പുറപ്പെടുന്നവയുമായ കോഴിക്കാട് ചാലിയം ഭാഗത്തേക്കുള്ള എല്ലാ ബസ്സുകളും മലപ്പുറം ബസ്സുകള്‍ പുറപ്പെടുന്ന കിഴക്കേ സ്റ്റാന്‍ഡില്‍ പോകണം. പരപ്പനങ്ങാടി ബീച്ച് റോഡ് വഴി പോകുന്ന ബസ്സുകള്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് പുറപ്പെടണം. നിലവിലെ പഞ്ചായത്ത് ബസ്‌ബേയില്‍ പരമാവധി രണ്ട് ബസ്സുകള്‍ മാത്രമെ ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ പാടൊള്ളു. തിരൂര്‍ റോഡില്‍ ലിമിറ്റഡ് സ്‌റ്റോപ്പ്് ബസ്സ് പാര്‍ക്കിങ്ങിനായി പ്രത്യേക ബസ്‌ബേ നിര്‍മ്മിക്കും. ഇതനനായി പെട്രോള്‍ പമ്പിന് മുന്നിലുള്ള ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കും. വഴിയോരകച്ചവടം നിയന്ത്രിക്കാനും, ചരക്കിറക്കുന്ന സമയം രാവിലെ 8 മണിവരെയും 12 മണി മുതല്‍ 2 മണിവരെയുമായി നിജപ്പെടുത്തിയിട്ടുണ്ട്.

sameeksha-malabarinews

പുതിയ പരിഷ്‌ക്കരണം ജനുവരി ഒന്നു മുതലായിരിക്കും നടപ്പിലാക്കുക. ഗതാഗതനിയന്ത്രണ കമ്മിറ്റി യോഗത്തില്‍ പോലീസ്, മോട്ടോര്‍തൊഴിലാളി, വ്യാപാരി, പഞ്ചായത്ത് പ്രതിനധികള്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!