പരപ്പനാട് അഗ്രി എക്‌സ്‌പോ 2017

പരപ്പനങ്ങാടി: പരപ്പനാട് ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക, വിജ്ഞാന, വിനോദ, വിപണന മേള പരപ്പനാട് അഗ്രി എക്‌സ്‌പോ 2017 സംഘടിപ്പിക്കുന്നു. ഏപ്രില്‍ 7 ന് ആരംഭിച്ച് 30 ന് അവസാനിക്കുന്ന മേള സ്ഥലം എംഎല്‍എ പി.കെ അബ്ദുറബ്ബ് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ഉദ്ഘാടനം ചെയ്യും.

പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനു പടിഞ്ഞാറു വശത്ത് തിരൂര്‍ റോഡിലാണ് മേള ഒരുക്കിയിരിക്കുന്നത്. മേളയില്‍ വിവിധ കാര്‍ഷിക രീതിളെ പരിചയപ്പെടുത്തല്‍, വിവിധ തരം സസ്യങ്ങളുടെ പ്രദര്‍ശനം, അലങ്കാര മത്സ്യ പ്രദര്‍ശനം, കുട്ടികള്‍ക്കുള്ള വിനോദങ്ങള്‍, മുല്ലേപ്പാട് റസാഖിന്റെ ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം, സ്റ്റേജ് ഷോ തുടങ്ങിയവ ഒരുക്കിയതായ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയച്ചു

വാര്‍ത്താസമ്മേളനത്തില്‍ മുല്ലേപ്പാട്ട് റസാഖ്, കെ. അബ്ദുള്‍ ജബ്ബാര്‍, ഹരിദാസ് കെ, അബ്ദുള്‍നാസര്‍ പി, അഷറഫ് നഹ തുടങ്ങിയവര്‍ സംബന്ധിച്ചു.