കടല്‍ മാക്രികള്‍ക്ക് പുറമെ ഡോള്‍ഫിനുകളും മത്സ്യബന്ധനത്തിനു ഭീഷണി ഉയര്‍ത്തുന്നു

Story dated:Saturday December 19th, 2015,03 04:pm
sameeksha sameeksha

parappanangadi seaപരപ്പനങ്ങാടി:മത്സ്യ തൊഴിലാളികളുടെ പേടിസ്വപ്നമായ വിനാശകാരികളായ കടല്‍തവളകള്‍ക്ക് പിന്നാലെ ഡോള്‍ഫിനുകളും മത്സ്യതൊഴിലാളികളുടെ അന്തകരാവുകയാണ്.ലക്ഷങ്ങള്‍ വിലവരുന്ന വലകള്കടിച്ചു കീറുന്നത് കാരണം മത്സ്യബന്ധനം മുടങ്ങുകയാണ്.ഡോള്‍ഫിന്‍ മത്സ്യത്തെ പിടികൂടാന്‍പാടില്ല .വലയില്‍ അകപെട്ടാല്‍തന്നെ കടലിലേക്ക്‌ തിരിചിടുകയാണ് പതിവ്. ഈ അടുത്ത ദിവസങ്ങളിലായി നിരവതി വള്ളങ്ങളുടെ വലകളാണ് കടല്‍ഏഡി എന്നറിയപ്പെടുന്ന ഡോള്‍ഫിനുകളുടെ അക്രമത്തില്‍തകര്‍ന്നത്.ജില്ലയു ടെതീരത്ത്‌ഇവപെരുകിയിരിക്കുകയാ ണെന്നാണ്മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.തണുപ്പ് കാലങ്ങളിലാണ് ഡോള്‍ഫിനുകളുടെ വര്‍ദ്ധിച്ച സാന്നിധ്യം ഉണ്ടാകുന്നത്. ഇവ കൂട്ടമായെത്തി വലയില്‍ കുടുങ്ങിയ മത്സ്യങ്ങളെ കടിചെടുക്കുകയും വലതകര്‍ക്കുകയും ചെയ്യുകയാണ്.വലതകരുന്നതോടെ പിടിച്ച മത്സ്യങ്ങള്‍ കടലില്‍ഒഴുകിപോകുക പതിവാണ്.നാല്‍പതിലേറെ പേര്‍കയറുന്ന വള്ളങ്ങളിലെ തൊഴിലാളികള്‍വെറും കയ്യോടെകരക്കനയുകയാണ്.ഇന്ധനനഷ് ടത്തിനു പുറമെ അദ്ധ്വാനവും നടുകടലില്‍ പാഴാവുകയാണ്.വലതകര്‍ന്നാല്‍ പിന്നീട് മൂന്നു ആഴ്ച കടലില്‍പോകാനാവില്ല.വലകള്‍ തുന്നിക്കൂട്ടാന്‍ ആഴ്ച്ചകലെടുക്കും.പുതിയവ സംഘടിപ്പിക്കാന്‍ ലക്ഷങ്ങള്‍വേണം. കടല്‍ ഏഡിയുടെ ഭീഷണി കാരണം മത്സ്യബന്ധനം നിര്‍ത്തിവെച്ചിരിക്കുകയാണ് പലരും.മഴക്കാലങ്ങളില്‍ കടല്‍മാക്രികളും നന്നായി മത്സ്യം ലഭിക്കുന്ന തണുപ്പ് സീസണില്‍വിനാശകാരികളായ ഡോള്‍ഫിനുകളും മത്സ്യതൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.