ഒട്ടുതക്കാളിച്ചെടിയില്‍ വിജയം കെയാത്‌ സിയാദ്‌

parappanangadi 1 copyപരപ്പനങ്ങാടി: ചുണ്ടങ്ങയില്‍ തക്കാളിതൈ ഒട്ടിച്ചുച്ചേര്‍ത്ത സിയാദിന്റെ പുതിയ പരീക്ഷണം ഏറെ ശ്രദ്ധേയമാകുന്നു. വിട്ടുമുറ്റത്ത്‌ നിറച്ച്‌ കായ്‌ച്ചു നില്‍ക്കുന്ന ഈ തക്കാളിച്ചെടി സിയാദിന്റെ പരീക്ഷണ വിജയത്തിന്റെ നേര്‍കാഴ്‌ചയായിരിക്കുകയാണ്‌. പരപ്പനാട്‌ കോവിലകം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഈ എട്ടാം ക്ലാസുകരാന്‍ ചെറുപ്പം മുതല്‍ കൃഷിയെ ഏറെ സ്‌നേഹിക്കുന്നുണ്ട്‌. പരപ്പനാട്‌ ഹെര്‍ബല്‍ ഗാര്‍ഡന്‍ ഉടമയും സംസ്ഥാന കര്‍ഷക മിത്ര അവാര്‍ഡ്‌ ജേതാവുമായ റസാഖ്‌ മുല്ലേപ്പാട്ടിന്റെ മകനാണ്‌ ഈ കൊച്ചുമിടുക്കന്‍.

പിതാവിന്റെ കാര്‍ഷിക വൃത്തിയിലുള്ള സമാനതകളില്ലാത്ത താല്‌പര്യവും പരീക്ഷണ മനോഭവവുമാണ്‌ സിയാദിനും പ്രചോദനമായിരിക്കുന്നത്‌. കാര്‍ഷികരീതിയില്‍ പുതിയ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന സിയാദിന്റെ പുതിയ പരീക്ഷണം കര്‍ഷകര്‍ക്ക്‌ പ്രചോദനവും ഒപ്പം വിസ്‌മയവുമായിരിക്കുകയാണ്‌.