സിപിഎം പരപ്പനങ്ങാടിയില്‍ പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ചിനൊരുങ്ങുന്നു

parappananagdiപരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ സിപിഐഎമ്മിന്റെ ലോക്കല്‍കമ്മറ്റി ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന യജ്ഞമൂര്‍ത്തിമന്ദിരത്തില്‍ കയറി അതിക്രമം കാണിച്ച എസ്‌ഐക്കെതിരെ നടപടി വേണമെന്നാവിശ്യപ്പെട്ട്‌ സിപിഐഎം പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ചിനൊരൂങ്ങുന്നു,

മാര്‍ച്ച്‌ ഇരുപതിന്‌ വെള്ളിയാഴ്‌ച രാവിലെ പരപ്പനങ്ങാടി പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ നടക്കുമെന്ന്‌ സിപിഐഎം നെടുവ, പരപ്പനങ്ങാടി ലോക്കല്‍കമ്മറ്റികളുടെ ആഭിമുഖ്യത്തിലാണ്‌ മാര്‍ച്ച്‌.

ഹര്‍ത്താല്‍ ദിനത്തിലും തലേദിവസവുമായി പരപ്പനങ്ങാടിയില്‍ സിപിഎം പ്രവര്‍ത്തകരും എസ്‌ഐയും തമ്മില്‍ നിരവധി തവണ വാക്കേറ്റവും കൊമ്പുകോര്‍ക്കലും ഉണ്ടായിരുന്നു. ഈ സംഭവങ്ങളില്‍ പോലീസ്‌ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ 3 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌.