പരപ്പനങ്ങാടിയില്‍ മത്സ്യതൊഴിലാളി പെട്രോളൊഴിച്ച്‌ തീ കൊളുത്തി കടലില്‍ ചാടി

fishermen parappananangdi copyപരപ്പനങ്ങാടി: പരപ്പനങ്ങാടി ഒട്ടുമ്മല്‍ കടപ്പുറത്ത്‌ മത്സ്യത്തൊഴിലാളി ദേഹത്ത്‌ പെട്രോളൊഴിച്ച്‌ തീകൊളുത്തിയ ശേഷം കടലില്‍ചാടി. സംഭവം കണ്ട മത്സ്യതൊഴിലാളികള്‍ കടലില്‍ ചാടി ഇയാളെ രക്ഷപ്പെടുത്തുകായയിരുന്നു. ഇന്നു രാവിലെ ആറുമണിയെടെയാണ്‌ സംഭവം. തിരുവനന്തപുരം പാറശാല സ്വദേശിയായ ചാത്തപ്പന്‍(40)നാണ്‌ പെട്രോളൊഴിച്ച്‌ തീ കൊളുത്തി കടലില്‍ ചാടിയത്‌. മാനസിക വിഷമത്തെ തുടര്‍ന്നാണ്‌ ഇയാള്‍ ഇങ്ങനെ ചെയ്‌തതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. ഇയാളുടെ കൈകള്‍ക്ക്‌ ചെറിയ പോള്ളലേറ്റിട്ടുണ്ട്‌. വിവരമറിഞ്ഞെത്തിയ പരപ്പനങ്ങാടി പോലീസ്‌ ഇയാളെ കസ്‌റ്റഡിയിലെടുത്തു.

ഏറെ നാളായി ഇയാള്‍ ചാപ്പപ്പടിയിലെ മത്സ്യതൊഴിലാളികള്‍ക്കൊപ്പം ജോലി ചെയ്‌തു വരികയായിരുന്നു.