പരപ്പനങ്ങാടി കോടതിയില്‍ മീഡിയേഷന്‍ സബ്‌സെന്റര്‍ തുറന്നു.

MEDIATION SUB CENTRE 02പരപ്പനങ്ങാടി: പരപ്പനങ്ങാടി കോടതിയില്‍ മീഡിയേറ്ററുടെ സാന്നിധ്യത്തില്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനായി അനുവദിച്ച മീഡിയേഷന്‍ സബ്‌സെന്ററിന്റെ ഉദ്‌ഘാടനം ജില്ലാ സെഷന്‍സ്‌ ജഡ്‌ജ്‌ എം.ആര്‍.അനിത ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ പരപ്പനങ്ങാടി മുന്‍ഷിഫ്‌ എം.ആര്‍. ശശി അധ്യക്ഷത വഹിച്ചു. ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ പ്രേമനാഥ്‌, ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ അഡ്വ. മോഹന്‍ദാസ്‌, നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റസിയസലാം, മീഡിയേറ്റര്‍മാരായ എം.കെ. മൂസക്കുട്ടി, ബീന, ക്ലര്‍ക്ക്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ വിശ്വനാഥന്‍ എന്നിവ്ര# സംസാരിച്ചു. അഡ്വ. സി.പി.മുസ്‌തഫ സ്വാഗതവും ഷൈജു നന്ദിയും പറഞ്ഞു.