തീകാറ്റ്‌ പരപ്പനങ്ങാടി തീരപ്രദേശത്തെ പച്ചപ്പ്‌ കരിഞ്ഞുണങ്ങി

parappanagdiപരപ്പനങ്ങാടി: ചുട്‌കാറ്റേറ്റ്‌ കടലോര മേഖലയിലെ മൂന്ന്‌ കി.മി ദൂരത്തില്‍ ചെടികളും മരങ്ങളുടെ ഇലകളും തെങ്ങോലകളും കരിഞ്ഞുണങ്ങി. കോഴിക്കോട്‌ ജില്ലയിലെ തീരപ്രദേശമായ പയ്യോളി, കൊയ്‌ലാണ്ടി, ഇരിങ്ങല്‍, കോട്ടക്കല്‍ ഭാഗങ്ങളിലുണ്ടായ തീക്കാറ്റിന്റെ തുടര്‍ച്ചയായാണ്‌ പരപ്പനങ്ങാടി തീരമേഖലയിലും ചുടുകാറ്റില്‍ ചെടികളും പുല്‍ക്കാടുകളും വാടിക്കരിഞ്ഞത്‌. ആലുങ്ങല്‍ കടപ്പുറം, അങ്ങാടി, ചാപ്പപ്പടി,ഒട്ടുമ്മല്‍, പുത്തന്‍കടപ്പുറം, സദ്ദാംബീച്ച്‌, ആവില്‍ ബീച്ച്‌ ഭാഗങ്ങളിലും തീക്കാറ്റേറ്റ്‌ ചെടികളുടെ പച്ചപ്പ്‌ നശിച്ചിട്ടുണ്ട്‌.

കടലിനഭിമുഖമായി നില്‍ക്കുന്ന ചെടികളുടെ ഇലകളാണ്‌ കരിഞ്ഞത്‌. ചേമ്പ്‌, മുരിങ്ങ, വാഴ, പപ്പായ ഇലകള്‍ക്കാണ്‌ പെട്ടന്ന്‌ നിറം മങ്ങല്‍ ദൃശ്യമായത്‌. തെങ്ങോലകളും ഉയരം കൂടിയ മരങ്ങളിലെ ഇലകളും കരിഞ്ഞതിനാല്‍ അതിശക്തമായ തീക്കാറ്റാണ്‌ ഉണ്ടായതെന്നാണ്‌ കരുതുന്നത്‌. ഇവിടെ ഉണ്ടായ ശക്തമായ കാറ്റില്‍ പതിനഞ്ചോളം വീടുകളുടെ ഓടുകള്‍ പാറിപോയിരുന്നു. തീകാറ്റുമായി ഇതിന്‌ ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല.

പരപ്പനങ്ങാടിയില്‍ ആഴ്‌ചകളായി കടല്‍ പ്രക്ഷുബ്ധമാണ്‌. കറുത്തിരുണ്ട കടലിന്റെ നിറമാറ്റവും മഴക്കാലത്ത്‌ ദൃശ്യമാകുന്ന പ്രതിഭാസമാണ്‌ കടലില്‍ നിന്ന്‌ അമ്പത്തഞ്ച്‌ കി.മി വേഗതയില്‍ കാറ്റടിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചരീതിയില്‍ കാറ്റുണ്ടായിരുന്നു. ശക്തമായ കാറ്റിലും തുണുപ്പനുഭവപ്പെടാതിരുന്നതും അന്തരീക്ഷം ചൂടുള്ളതായും അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ഉപ്പുകാറ്റാണെന്നും ആസിഡ്‌ മഴയാണെന്നും ഇതിന്‌ ചെടികളെ നശിപ്പിക്കാന്‍ ശക്തിയുണ്ടോ എന്നറിയാന്‍ ദുരന്തനിവാരണ വിദഗ്‌ധസംഘത്തിന്റെ പരിശോധനയിലൂടെ മാത്രമെ സാധ്യമാവുകയൊള്ളു.